pic

നോയിഡ: ഉത്തർപ്രദേശിലെ നോയിഡയിൽ ബഹുനില കെട്ടിടം തകർന്നു വീണു നിരവധി പേർക്ക് പരിക്ക്. നിർമാണ ഘട്ടത്തിലിരുന്ന കെട്ടിടമാണ് തകർന്നു വീണത്. അനേകം ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണെന്നും ദൃക്‌സാക്ഷികൾ പറയുന്നു. പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി വരികയാണ്. മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയും ഉൾപ്പെടെ നാല് പേരെ ഇതുവരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്.