അമൃത്‍സർ: പഞ്ചാബിലെ മൂന്ന് ജില്ലകളിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 38 ആയി. കഴിഞ്ഞ 48 മണിക്കൂറിന് ഇടയിലാണ് സംസ്ഥാന തലസ്ഥാനമായ അമൃത്‌സർ, ബട്ടാല,തൻതരൺ എന്നിവിടങ്ങളിൽ സംഭവം നടന്നത്. അമൃത്‍സറിൽ മാത്രം പതിനഞ്ച് പേർ മരിച്ചു.
വിഷമദ്യ ദുരന്തത്തിൽ മുഖ്യമന്ത്രി അമരീന്ദർ സിംഗ് മജിസ്ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതൽ ആളുകൾ മദ്യം കഴിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ അഞ്ച് സംഘങ്ങളെ നിയോഗിച്ചു. സംസ്ഥാനത്ത് അനധികൃതമായി പ്രവർത്തിക്കുന്ന മദ്യനിർമ്മാണശാലകൾക്കെതിരെ നടപടിയെടുക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
വിഷമദ്യ ദുരന്തവുമായി ബന്ധപ്പെട്ട് ഏഴ് പേരെ കൂടി അറസ്റ്റ് ചെയ്തു. നേരത്തേ ബൽവീർ കൗറെന്ന സ്ത്രീയെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു.