dee

മുംബയ്: പൗരത്വ ഭേദഗതി ബില്ലിനെതിരെ ജെ.എൻ.യുവിൽ നടന്ന സമരത്തിൽ പങ്കെടുക്കാൻ ബോളിവുഡ് നടി ദീപിക പദുകോൺ അഞ്ചു കോടി രൂപ പ്രതിഫലം വാങ്ങിയെന്ന ആരോപണവുമായി മുൻ റോ ഉദ്യോഗസ്ഥൻ എൻ.കെ. സൂദ്. പാകിസ്ഥാൻ ഏജന്റായ അനിൽ മുസാറത്തിൽ നിന്ന് പണം കൈപ്പറ്റിയെന്നാണ് സൂദിന്റെ ആരോപണം. ബോളിവുഡും ഐസിസും പാകിസ്ഥാനുമൊക്കെയായുള്ള ബന്ധങ്ങളെക്കുറിച്ച് വിവാദപരാമർശങ്ങൾ നടത്തുന്ന ആളാണ് സൂദ്. ഇന്ത്യയ്ക്ക് പുറത്ത് സ്വത്ത് സമ്പാദിച്ച താരങ്ങളെക്കുറിച്ച് അന്വേഷിക്കാൻ എൻഫോഴ്സ്‌മെന്റ് തീരുമാനിച്ചിട്ടുണ്ട്. ബോളിവുഡും പാകിസ്ഥാനും തമ്മിലുള്ള ബന്ധം കണ്ടെത്തുന്നതിനായി എൻ.ഐ.എ മഹാരാഷ്ട്ര പൊലീസിനോട് വിശദാംശങ്ങൾ തേടിയിട്ടുണ്ട്. വിവാദം സംബന്ധിച്ച് പ്രതികരിക്കാൻ ദീപികയോ ഭർത്താവും നടനുമായ രൺവീർ സിംഗോ തയാറായിട്ടില്ല.