കൊവിഡ് പ്രതിരോധ മാർഗങ്ങളിൽ ആയുർവേദ കൂട്ടുകൾക്കും ആഹാരത്തിനുള്ള സ്ഥാനം ഹാസ്യരൂപേണ വിശദീകരിക്കുന്ന 'അമ്മയും മകനും' സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. തൊടുപുഴ സർക്കാർ ആയുവേദ മെഡിക്കൽ ഓഫീസർ സതീഷ് വാര്യരും അമ്മ ഗീതയും ചേർന്ന് അണിയിച്ചൊരുക്കിയ തമാശ രൂപേണയുള്ള കൊവിഡ് പ്രതിരോധ ബോധവത്കരണ വീഡിയോയിൽ ആയുർവേദ വിധി പ്രകാരമുള്ള ഭക്ഷണ രീതികളെക്കുറിച്ചും അതുപയോഗിച്ച് ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചുമാണ് വിവരിക്കുന്നത്. സരസമായ രീതിയിലുള്ള ഇരുവരുടെയും സംഭാഷണങ്ങളും ശൈലികളും നിരവധി കാഴ്ചക്കാരെയാണ് ഇവർക്ക് നേടികൊടുത്തിരിക്കുന്നത്. ഈ അമ്മയെയും മകനെയും കുറിച്ചുള്ള വിശദമായ റിപ്പോർട്ട് കാണാം.