റിയാദ്: സൗദി അറേബ്യയിൽ വെള്ളിയാഴ്ച 1686 പേർക്ക് കൊവിഡ് രോഗം ബാധിച്ചതായി കണ്ടെത്തിയപ്പോൾ രോഗമുക്തി നേടിയവർ 4,460 പേർ. ഇതോടെ 2,35,658 പേർക്കാണ് രാജ്യത്ത് കൊവിഡ് രോഗം ഭേദമായിരിക്കുന്നത്.
രാജ്യത്തെ രോഗമുക്തി നിരക്ക് നിലവിൽ 85 ശതമാനമാണെന്നതും ആശ്വാസം പകരുന്ന വസ്തുതയാണ്.രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കോവിഡ് ബാധിതരുടെ എണ്ണം 2,75,905ആണ്.
24 മരണങ്ങളാണ് പുതുതായി രേഖപ്പെടുത്തിയത്. ഇതോടെ രാജ്യത്തെ ആകെ മരണ സംഖ്യ 2,866 ആയി ഉയർന്നിട്ടുണ്ട്.
രോഗ ചികിത്സക്കായി നിലവിൽ വിവിധ ആശുപത്രികളിലായി കഴിയുന്നവരുടെ എണ്ണം 37,381 ആയി കുറഞ്ഞിട്ടുണ്ട്. എന്നാൽ ഇതിൽ 2,033 പേരുടെ നില ഗുരുതരമായതിനാൽ ഇവരെ തീവ്രപരിചരണ വിഭാഗത്തിലായാണ് ചികിത്സ നൽകുന്നത്.