
വൃക്കയുടെ പ്രവർത്തനം താളം തെറ്റിയാൽ ജീവന് തന്നെ ഭീഷണിയാണ്. രക്തം ശുദ്ധീകരിക്കാനും ഹോർമോൺ ഉത്പാദിപ്പിക്കാനും ശരീരത്തിലെ ജലാംശം ബാലൻസ് ചെയ്യാനും തുടങ്ങി വൃക്കയുടെ പ്രവർത്തനങ്ങൾ പ്രധാനമാണ്. വൃക്ക രോഗങ്ങൾ ഉള്ളവർ ഭക്ഷണത്തിൽ തീർച്ചയായും ശ്രദ്ധിക്കണം.
പഴം,വെണ്ണപഴം,ഓറഞ്ച്,തക്കാളി,തുടങ്ങി പൊട്ടാസ്യം അംശം കൂടുതലുള്ള പഴങ്ങൾ ഒഴിവാക്കുക. ഗോതമ്പ് ഭക്ഷണങ്ങളിലും തവിട് കൂടുതലുളള ചുവന്ന അരിയിലും ഫൈബർ കൂടുതലുള്ളതിനാൽ ആരോഗ്യത്തിന് നല്ലതാണെങ്കിലും വൃക്കസംബന്ധമായ പ്രശ്നങ്ങൾ ഉള്ളവരിൽ ഇത് നല്ലതല്ല.
കാരണം ഇതിൽ പൊട്ടാസ്യം,ഫോസ്ഫറസ് അംശം കൂടുതലാണ്. പാലുത്പന്നങ്ങൾ പലതരത്തിലും ആരോഗ്യത്തിന് നല്ലതാണെങ്കിലും ഇതിലും പൊട്ടാസ്യം,ഫോസ്ഫറസ്,പ്രോട്ടീൻ അംശം കൂടുതലാണ്.
ഉരുളകിഴങ്ങ്,മധുരകിഴങ്ങ് തുടങ്ങിയവയിലും പൊട്ടാസ്യം കൂടുതലാണ്. അതിനാൽ ഇത്തരം ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കിയില്ലെങ്കിലും പരമാവധി കുറയ്ക്കാൻ ശ്രദ്ധിക്കുക. ഉപ്പ് അളവ് നിർബന്ധമായും കുറയ്ക്കണം.