മലപ്പുറം: ജില്ലയിൽ 26പേർക്ക് കൂടി ഇന്നലെ കൊവിഡ്-19 സ്ഥിരീകരിച്ചു. രണ്ടുപേർക്കാണ് ഇന്നലെ സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. ഒരാൾ ഇതര സംസ്ഥാനത്തു നിന്നും 23 പേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നും എത്തിയവരാണ്. ഇവരിൽ ഒരാൾ എറണാകുളം ജില്ലയിലും നാലുപേർ കണ്ണൂർ ജില്ലയിലും ശേഷിക്കുന്നവർ മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്.
ജൂൺ 27ന് രോഗബാധ സ്ഥിരീകരിച്ച മൊറയൂർ സ്വദേശിനിയുമായി ബന്ധമുള്ള മൊറയൂർ സ്വദേശി (18), ജൂൺ 27 ന് രോഗബാധിതനായ എടക്കര പാലേമാട് സ്വദേശിയുമായി അടുത്തിടപഴകിയ പാലേമാട് സ്വദേശി (45) എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. മുംബൈയിൽ നിന്ന് ജൂൺ 28 നെത്തിയ വട്ടംകുളം മാണൂർ സ്വദേശിക്കാണ് ഇതര സംസ്ഥാനത്തു നിന്ന് തിരിച്ചെത്തിയ ശേഷം രോഗബാധയുണ്ടായത്.
മസ്‌കറ്റിൽ നിന്ന് കൊച്ചിവഴിയെത്തിയ പൊന്നാനി ഈശ്വരമംഗലം നെയ്തല്ലൂർ സ്വദേശി (46), അബുദാബിയിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ തലക്കാട് പുല്ലൂർ സ്വദേശി (28), ഷാർജയിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ പോത്തുകല്ല് പാതാർ സ്വദേശി (29), അബുദാബിയിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ ഇരിമ്പിളിയം പുറമണ്ണൂർ സ്വദേശി (45), ദോഹയിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ എടക്കര പാലേമാട് സ്വദേശി (31), ജിദ്ദയിൽ നിന്ന് കൊച്ചി വഴിയെത്തിയ മലപ്പുറം പാണക്കാട് കുന്നുമ്മൽ സ്വദേശി (62), ദമാമിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ പള്ളിക്കൽ ബസാർ സ്വദേശി (51), ദുബായിൽ നിന്ന് കരിപ്പൂരിലെത്തിയ മൂർക്കനാട് കൊളത്തൂർ സ്വദേശി (48), ദോഹയിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ ചമ്രവട്ടം അത്താണിപ്പടി സ്വദേശി (51), ജിദ്ദയിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ പോത്തുകല്ല് പാതാർ സ്വദേശി (30), ജിദ്ദയിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ കോഡൂർ മുണ്ടക്കോട് സ്വദേശി (52), റിയാദിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ പൊന്മുണ്ടം സ്വദേശിനി (30), റിയാദിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ കൂട്ടിലങ്ങാടി പാറമ്മൽ സ്വദേശി (38), റിയാദിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ താനാളൂർ മീനടത്തൂർ സ്വദേശി (31), ജിദ്ദയിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ പാണ്ടിക്കാട് ഒലിപ്പുഴ സ്വദേശി (43), ഷാർജയിൽ നിന്ന് കൊച്ചി വഴിയെത്തിയ ഇരിമ്പിളിയം വലിയകുന്ന് സ്വദേശി (26), ജിദ്ദയിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ പുഴക്കാട്ടിരി സ്വദേശി (26), സൗദിയിൽ നിന്നെത്തിയ മലപ്പുറം മേൽമുറി സ്വദേശിനി ആറുവയസുകാരി എന്നിവരാണ് മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിദേശരാജ്യങ്ങളിൽ നിന്നെത്തി രോഗബാധ സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.
മസ്‌കറ്റിൽ നിന്ന് കൊച്ചി വഴിയെത്തിയ താനാളൂർ സ്വദേശി (63) എറണാകുളം ജില്ലയിലും ജൂലൈ ഒന്നിന് ജിദ്ദയിൽ നിന്ന് കണ്ണൂർ വഴിയെത്തിയ അമരമ്പലം പൂക്കോട്ടുംപാടം സ്വദേശി (28), പുഴക്കാട്ടിരി രാമപുരം സ്വദേശി (35), ജൂലൈ ഒന്നിന് ദമാമിൽ നിന്ന് കണ്ണൂർ വഴിയെത്തിയ വെട്ടത്തൂർ തേലക്കാട് സ്വദേശി (27), കുറുവ വറ്റലൂർ കരിഞ്ചാപ്പാടി സ്വദേശി (50) എന്നിവർ കണ്ണൂർ ജില്ലയിലും രോഗബാധിതരായി ചികിത്സയിലുണ്ട്.
ദമാമിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ ആലപ്പുഴ അമ്പലപ്പുഴ സ്വദേശി (35), ദോഹയിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ പാലക്കാട് വല്ലപ്പുഴ സ്വദേശി (25) എന്നിവരും ഇന്നലെ രോഗബാധ സ്ഥിരീകരിച്ച് മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുണ്ട്.
ആന്റിജെൻ ടെസ്റ്റിന്റെ ആദ്യദിനം ആശ്വാസത്തിന്റേത്
പൊന്നാനി: സമൂഹ വ്യാപനത്തോത് അറിയാൻ പൊന്നാനിയിൽ നടത്തുന്ന ആന്റിജെൻ ടെസ്റ്റിന്റെ ആദ്യദിനം ആശ്വാസത്തിന്റേത്. പൊന്നാനി താലൂക്കിലെ പഞ്ചായത്തുകളിലും പൊന്നാനി നഗരസഭയിലുമായാണ് ആന്റിജെൻ ടെസ്റ്റ് നടത്തുന്നത്. ക്ലസ്റ്റർ ഒന്നിൽ പെട്ട ആരോഗ്യ പ്രവർത്തകരുടെ പരിശോധനയാണ് ഞായറാഴ്ച്ച നടന്നത്. 381 പേരിൽ നിന്ന് പരിശോധന നടത്തി. ഫലങ്ങളൊക്കെയും നെഗറ്റീവ് ആണ്.
പൊന്നാനി നഗരസഭയിലാണ് കൂടുതൽ ആന്റിജെൻ ടെസ്റ്റുകൾ നടത്തുക. 2900 പേരിലാണ് ടെസ്റ്റ് നടത്തുന്നത്. പൊന്നാനി താലൂക്ക് ആശുപത്രി, മാതൃ ശിശു ആശുപത്രി എന്നിവിടങ്ങളിലെ ആരോഗ്യ പ്രവർത്തകർ, ജനപ്രതിനിധികൾ, ഓട്ടോറിക്ഷ ഡ്രൈവർമാർ, ശുചീകരണ തൊഴിലാളികൾ, തിരഞ്ഞെടുത്ത വാർഡുകളിലെ ഗർഭിണികൾ, കുട്ടികൾ, 60 വയസിന് മുകളിലുള്ളവർ എന്നിവരിലാണ് പരിശോധന നടത്തുന്നത്.
എടപ്പാളിലെ സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് വ്യാപകമായി ആന്റിജെൻ ടെസ്റ്റുകൾ നടത്തുന്നത്. ഡോക്ടർമാരുമായി പ്രാഥമിക സമ്പർക്കമുള്ളവരുടെ പരിശോധന നടക്കുന്നുണ്ട്. ഞായറാഴ്ച്ച പൊന്നാനി താലൂക്കിൽ സമ്പർക്കത്തിലൂടെ ആർക്കും രോഗം സ്ഥിരീകരിച്ചില്ലെന്നത് ആശ്വാസകരമാണ്. ഡോക്ടർമാരിൽ നിന്ന് പ്രാഥമിക സമ്പർക്കത്തിലൂടെ മൂന്നുപേർക്കാണ് നേരത്തെ രോഗം സ്ഥിരീകരിച്ചത്. 1500ൽ പരം ആളുകളുടെ സമ്പർക്ക പട്ടികയാണ് ആരോഗ്യ വകുപ്പ് തയ്യാറാക്കിയതെങ്കിലും ആശങ്കപ്പെടുത്തുന്ന പരിശോധനാ ഫലങ്ങൾ ഉണ്ടാകാതിരുന്നത് പൊന്നാനി താലൂക്കിന് ആശ്വാസമാവുകയായിരുന്നു.