കൊണ്ടോട്ടി:കരിപ്പൂരിൽ ദുബായിൽ നിന്നെത്തിയ രണ്ടു യാത്രക്കാരിൽ നിന്നു 50 ലക്ഷത്തിന്റെ സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി. കാസർകോട് സ്വദേശികളായ സയ്യിദ് അബ്ദുൾ ഫായിസ്, മുഹമ്മദ് അഫ്സൽ എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഫായിസ് അടിവസ്ത്രത്തിൽ ഒളിപ്പിച്ചു കടത്തിയ 545 ഗ്രാം സ്വർണമാണ് കണ്ടെത്തിയത്. സൈക്കിളിന്റെ പെഡൽ ഷാഫ്റ്റിനുളളിലാണ് അഫ്സൽ 582 ഗ്രാം സ്വർണം കടത്തിയത്. വർണത്തിന് 50 ലക്ഷം രൂപ വില ലഭിക്കും.