kovid-
.

മഞ്ചേരി: ഗവ: മെഡിക്കൽ കോളേജിൽ മറ്റ് രോഗികൾക്കുള്ള ചികിത്സകൾ പുനരാരംഭിക്കണമെന്നും കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിന് സർക്കാർ മറ്റ് സൗകര്യങ്ങൾ പ്രയോജനപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് എം.ഉമ്മർ എം.എൽ.എ മെഡിക്കൽ കോളേജിന് മുന്നിൽ വ്യാഴാഴ്ച്ച സത്യഗ്രഹമിരിക്കും. രാവിലെ 10ന് മുസ്​ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ നാലുമാസമായി ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി, വകുപ്പ് മന്ത്രി, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരുമായി ചർച്ച നടത്തി. കൊവിഡ് ഇതര ചികിത്സ ഉടൻ തുടങ്ങുമെന്ന് വാക്ക് നൽകുകയും ചെയ്തു. എന്നാൽ നാല് മാസമായിട്ടും വാക്കുപാലിച്ചില്ല. ഡോക്ടർമാർ അടക്കമുള്ള ആരോഗ്യപ്രവർത്തകരുടെ അത്മവീര്യത്തെ ബാധിക്കുമെന്ന് കരുതിയാണ് സമരത്തിനിറങ്ങാതിരുന്നത്. ഇനിയും ശബ്ദമുയർത്താതെ നിൽക്കാനാവില്ല. എം.എൽ.എ പറഞ്ഞു. മുസ് ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് വല്ലാഞ്ചിറ മുഹമ്മദാലി, ഡി.സി.സി സെക്രട്ടറി പറമ്പൻ റഷീദ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.