speaker

പൊന്നാനി: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് തന്നെയും തന്റെ ഓഫീസിനെയും ഏച്ചുകെട്ടാൻ ശ്രമിക്കുന്നത് ദൗർഭാഗ്യകരമാണെന്ന് നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പൊന്നാനിയിൽ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. കോൺസുലേറ്റിലെ നയതന്ത്ര ഉദ്യോഗസ്ഥയെന്ന നിലയിലാണ് കേസിലെ പ്രതി സ്വപ്ന സുരേഷുമായുള്ള പരിചയം. അതിൽ അസ്വാഭാവികതയില്ല. പ്രവാസി മലയാളികളുടെ പ്രശ്നങ്ങളിൽ പരിഹാരം തേടി അവരെ സമീപിച്ചിട്ടുണ്ട്. മൂന്നുമാസം മുമ്പ് ഒരു സ്റ്റാർട്ട് അപ്പിന്റെ ഉദ്ഘാടനച്ചടങ്ങിലേക്ക് സ്വപ്ന സുരേഷ് ക്ഷണിച്ചിരുന്നു. ഈ ചടങ്ങ് ഉയർത്തിക്കാട്ടിയാണ് തന്നെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നത്. ഇതും സ്വർണക്കടത്ത് കേസും തമ്മിൽ ബന്ധിപ്പിക്കുന്നത് വിചിത്രമാണ്. - അദ്ദേഹം പറഞ്ഞു. ഉദ്ഘാടനസമയത്ത് സ്വപ്ന സുരേഷ് കോൺസുലേറ്റ് ഉദ്യോഗസ്ഥ ആയിരുന്നില്ലല്ലോ എന്ന ചോദ്യത്തിന് അവർ അവിടെ നിന്ന് മാറിയത് അറിഞ്ഞില്ലെന്നായിരുന്നു സ്പീക്കറുടെ മറുപടി.

ലോക കേരളസഭയുടെ സംഘാടനത്തിൽ സ്വപ്ന സുരേഷ് ഇടപെട്ടിട്ടില്ല. അവർക്ക് അതുമായി യാതൊരു ബന്ധവുമില്ല. അവർ അതിൽ പങ്കെടുക്കുകയോ അവരുടെ നിർദ്ദേശപ്രകാരം ആരെയും പങ്കെടുപ്പിക്കുകയോ ചെയ്തിട്ടില്ല.- സ്പീക്കർ പറഞ്ഞു.സ്