തിരുരങ്ങാടി: ശുചീകരണ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തിരൂരങ്ങാടി നഗരസഭ ഓഫീസ് തത്ക്കാലത്തേക്ക് അടച്ചു പൂട്ടി. നഗരസഭയുടെ കീഴിൽ ചെമ്മാട് ദാറുൽഹുദായിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ ശുചീകരണ ചുമതലയിലുള്ളയാൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതോടെ ഇദ്ദേഹവുമായി സമ്പർക്കമുള്ള ജീവനക്കാർ ക്വാറന്റൈനിൽ പോയതായി നഗരസഭാ അധികൃതർ അറിയിച്ചു,