തിരുരങ്ങാടി: തിരൂരങ്ങാടി താലൂക്ക് ആശുപത്രി റോഡ് കറ്റാർ വാഴകൾ കീഴടക്കിയ മട്ടാണ്. കറ്റാർ വാഴകളുടെ വിപണി വളരെ സജീവമാണ് ഇവിടെ. വാങ്ങാനെത്തുന്നവരുടെ എണ്ണവും കൂടുതലാണെന്ന് വ്യാപാരികൾ പറയുന്നു.
ഒരെണ്ണത്തിന് പത്ത് രൂപ മുതൽ നൂറു രൂപ വരെ വില വരും. വലിപ്പത്തിനനുസരിച്ചാണ് വില ഈടാക്കുന്നത്. ചെറിയ തൈകൾക്ക് വില കുറയും. വളർന്ന് വലുതായവയ്ക്ക് വിലയേറും.
ഔഷധമൂല്യം ഏറെയുള്ള കറ്റാർവാഴ സൗന്ദര്യപരിരക്ഷണത്തിന് ഏറെ ഉത്തമമാണ്. മുഖസൗന്ദര്യ സംരക്ഷണത്തിന് ഏറെ ഫലപ്രദമാണിത്.
മുഖക്കുരുവും പാടുകളും കരുവാളിപ്പും മാറ്റാനും മുടികൊഴിച്ചിലും താരനും അകറ്റാനും ഏറെ ഫലപ്രദമാണിത്. വിവിധ ഔഷധങ്ങളിലും കറ്റാർ വാഴ ഉപയോഗിക്കുന്നുണ്ട്.