പെരിന്തൽമണ്ണ: താലൂക്കിലെ പാതായ്ക്കര, ഏലംകുളം, വലമ്പൂർ, പുലാമന്തോൾ എന്നീ വില്ലേജുകളിൽ നിന്ന്
അനധികൃത ചെങ്കൽ, കരിങ്കൽ ഖനനത്തിൽ ഏർപ്പെട്ട ഒരു ജെ.സി.ബി, രണ്ട് ടോറസ്, മൂന്ന് ടിപ്പർ എന്നിവ റവന്യൂ സംഘം
പിടിച്ചെടുത്ത് താലൂക്ക് ഓഫീസ് കോമ്പൗണ്ടിലേക്ക് മാറ്റി.
പെരിന്തൽമണ്ണ തഹസിൽദാർ പി.ടി ജാഫറലിയുടെ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിൽ ഡെപ്യൂട്ടി തഹസിൽദാർമാരായ സെബാസ്റ്റ്യൻ, രാജഗോപാലൻ, വല്ലഭൻ, വേണുഗോപാലൻ, രഘുനാഥ്, ക്ലാർക്ക് ആരിഫ് റഹ്മാൻ എന്നിവർ പങ്കെടുത്തു.