bbb
.

നിലമ്പൂർ: പോരൂർ തോട്ടുപുറത്ത് രണ്ട് കാറുകളിലായി ആന്ധ്രാപ്രദേശിൽ നിന്നും കടത്തിക്കൊണ്ടുവന്ന നാല് കിലോ കഞ്ചാവ് വാഹന പരിശോധനയ്ക്കിടെ എക്‌​സൈസ് സംഘം പിടികൂടി. തൃശ്ശൂർ, മലപ്പുറം ഐബി, തിരൂർ എക്‌​സൈസ് സർക്കിൾ, കാളികാവ് എക്‌​സൈസ് റെയ്ഞ്ച് എന്നിവയുടെ സംയുക്ത പരിശോധനയിലാണ് കഞ്ചാവ് പിടിച്ചത്. തിരൂരങ്ങാടി സ്വദേശി അബ്ദുൾ വഹാബ്(31), എടക്കര ഉതിരകുളം സ്വദേശി ഡബിലേഷ് (34), ചെറുവണ്ണൂർ സ്വദേശി സറജു(37) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികൾ മുമ്പ് മോഷണക്കേസിലും മറ്റും അറസ്റ്റിലായിട്ടുണ്ട്.
വിശാഖപട്ടണത്ത് നിന്നും ലോറിയിൽ ബാംഗ്ലൂരിൽ എത്തിച്ച കഞ്ചാവ് കാറിൽ മുത്തങ്ങ വഴി കേരളത്തിലെത്തിക്കുകയായിരുന്നു. കേസിൽ തൃശ്ശൂർ ഐബി ഇൻസ്‌​പെക്ടർ എസ്. മനോജ് കുമാർ, പ്രിവന്റീവ് ഓഫീസർമാരായ മണികണ്ഠൻ, ഷിബു, മലപ്പുറം ഐബി പ്രിവന്റീവ് ഓഫീസർ ടി. ഷിജുമോൻ, തിരൂർ സർക്കിൾ ഓഫീസിലെ മനോജൻ, മുഹമ്മദാലി, കാളികാവ് റെയ്ഞ്ചിലെ എക്‌​സൈസ് ഇൻസ്‌​പെക്ടർ എം.ഒ. വിനോദ്, എൻ. ശങ്കരനാരായണൻ, പി. അശോക്, ശശിധരൻ, ജിഷിൽ നായർ, ഷംനാസ്, അഫ്​സൽ, ലിജിൻ, വനിത സിവിൽ എക്‌​സൈസ് ഓഫീസർ സോണിയ എന്നിവരും സംഘത്തിലുണ്ടായിരുന്നു.