covid-death

മഞ്ചേരി: കൊവിഡ് സ്ഥിരീകരിച്ച യുവതിയുടെ ഗർഭം അലസി നാലുമാസം പ്രായമായ മൂന്ന് ഗർഭസ്ഥ ശിശുക്കൾ മരിച്ചു. ചാലിയാർ വേട്ടേക്കോട് സ്വദേശിയായ 24 കാരിയുടെ ആരോഗ്യനില തൃപ്തികരമാണ്.. കൂറ്റമ്പാറ സ്വദേശിയായ ഭർത്താവിനൊപ്പം സൗദിയിലായിരുന്ന യുവതി ഈ മാസം മൂന്നിനാണ് തിരിച്ചെത്തിയത്. കോട്ടയ്ക്കലിൽ ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മഞ്ചേരിയിലേക്ക് മാറ്റിയിരുന്നു.

ഇന്നലെ വൈകിട്ട് ആറോടെ മൈലാടി ജുമാമസ്ജിദ് ഖബറിസ്ഥാനിലെത്തിച്ച മൃതദേഹങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഖബറടക്കിയത്.