കോട്ടയ്ക്കൽ: പൊലീസിന്റെയും നാട്ടുകാരുടെയും ഇടപെടലിൽ കഞ്ചാവുമായി അഞ്ചുപേർ അറസ്റ്റിൽ. വലിയപ്പറമ്പ് സ്വദേശി കാലൊടി മുഹമ്മദൂൻ അൻജൂം (19), പറമ്പിലങ്ങാടിയിലെ ചാലാട്ടിൽ സജയ് (19), മേമ്പടിക്കാട്ടിൽ റിയാസ് (21), നായാടിപ്പാറ കെ.കെ ക്വാർട്ടേഴ്സിലെ സുധീഷ് (20), പാലക്കാട് വലിയപുരയ്ക്കൽ അജിത് (20) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും ചെറിയ പാക്കറ്റിലുള്ള കഞ്ചാവ് പൊതികൾ കണ്ടെടുത്തു. പൊലീസിന്റെ രാത്രി പരിശോധനയ്ക്കിടെ രാജാസ് സ്‌കൂൾ പരിസരത്ത് നിന്നുമാണ് സംഘം വലയിലായത്. രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി. സി.ഐ. കെ.ഒ. പ്രദീപ് കുമാർ, എസ്.ഐ സുഗീത് കുമാർ, എ.എസ്.ഐ രജീന്ദ്രൻ, സി.പി.ഒമാരായ സെബാസ്റ്റ്യൻ, അനിൽ എന്നിവരാണ് പരിശോധന നടത്തിയത്.