മലപ്പുറം/പെരിന്തൽമണ്ണ: സ്ഥിരമായി ലോട്ടറി ടിക്കറ്റ് എടുക്കുന്ന പെരിന്തൽമണ്ണ വാഴേങ്കട സ്വദേശി കളത്തിൽ സുബൈറിനെ(35) ഒടുവിൽ ഭാഗ്യദേവത കടാക്ഷിച്ചു. ജൂൺ 26ന് നറുക്കെടുത്ത കേരള സർക്കാരിന്റെ സമ്മർ ബംബറായ ആറുകോടിയുടെ സമ്മാനാർഹൻ നിർദ്ധന കുടുംബാംഗമായ സുബൈറാണ്.
20 വർഷമായി ബാർബർഷോപ്പ് നടത്തുന്ന സുബൈർ മുഹമ്മദ്- നബീസ ദമ്പതികളുടെ 10 മക്കളിൽ നാലാമനാണ്. ഉമൈബയാണ് ഭാര്യ. ഒന്നര വയസുള്ള മകനുണ്ട്.
ഉമ്മ കിടപ്പുരോഗിയാണ്. ഉപ്പയും ബാർബർ ഷോപ്പിലാണ് ജോലി ചെയ്യുന്നത്. ഈയിടെ ഒരു സഹോദരിയുടെ വിവാഹം നടത്തിയത് നാട്ടുകാരുടെ സഹായത്തോടെയാണ്. ഫലം വന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും ഭാഗ്യവാനാരെന്ന് കണ്ടെത്തിയിരുന്നില്ല. ടിക്കറ്റ് മണ്ണാർക്കാട് ആക്സിസ് ബാങ്ക് അധികൃതരെ ഏൽപ്പിച്ചു.ചെർപ്പുളശേരി ശാസ്താ ലോട്ടറിയിൽ നിന്നുവാങ്ങി തൂതയിലെ ഏജന്റ് സുഭാഷ് ചന്ദ്ര ബോസ് വിറ്റ SE-208304 എന്ന ടിക്കറ്റിനാണ് സമ്മാനം.