മലപ്പറം: ഹയർസെക്കൻഡറി പരീക്ഷയിലും ജില്ലയ്ക്ക് മികച്ച വിജയം. 57,422 പേർ പരീക്ഷ എഴുതിയപ്പോൾ 49,291 പേർ വിജയിച്ചു. 85.84 ശതമാനം. ഇക്കാര്യത്തിൽ സംസ്ഥാനത്ത് ആറാംസ്ഥാനത്താണ് ജില്ല. 89.02 ശതമാനവുമായി എറണാകുളമാണ് മുന്നിൽ. ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും എ ഗ്രേഡ് കരസ്ഥമാക്കിയത് മലപ്പുറത്താണ്. 2,234 പേർ. തൊട്ടുപിന്നിലുള്ള കോഴിക്കോട്ട് 1,991 പേരുണ്ട്. ജില്ലയിൽ 244 ഹയർസെക്കൻഡറികളിൽ 17 സ്കൂളുകൾ നൂറ് ശതമാനം വിജയം നേടി.
ടെക്നിക്കലിലും മുന്നേറ്റം
ടെക്നിക്കൽ സ്‌കൂളുകളുടെ വിജയശതമാനത്തിൽ രണ്ടാംസ്ഥാനത്താണ് ജില്ല. 234 കുട്ടികൾ പരീക്ഷ എഴുതിയതിൽ 213 പേരും വിജയിച്ചു. 91.03 ശതമാനം. അഞ്ച് പേർ എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി. സംസ്ഥാനത്ത് ആകെ 37 പേർക്കാണ് മുഴുവൻ എ പ്ലസ് ലഭിച്ചത്.
ഇനിയും ഉയരണം ഓപ്പൺ സ്‌കൂൾ
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കുട്ടികൾ ഓപ്പൺ സ്‌കൂൾ വഴി പരീക്ഷ എഴുതിയത് മലപ്പുറത്തായിരുന്നു. 18,582 കുട്ടികൾ . 7,704 പേർ വിജയിച്ചു. 41.46 ശതമാനമാണ് വിജയം. 40 കുട്ടികൾ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. വിജയശതമാനത്തിൽ പത്താംസ്ഥാനത്താണ് ജില്ല. ഓപ്പൺ സ്‌കൂളിൽ ആകെ 19,070 കുട്ടികൾ രജിസ്റ്റർ ചെയ്തിരുന്നതിൽ 488 പേർ പരീക്ഷ എഴുതിയിരുന്നില്ല. മലപ്പുറം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയത് പാലക്കാടാണ്. 7,000 കുട്ടികളിൽ 2,562 പേർ വിജയിച്ചു. വിജയശതമാനത്തിൽ ഏറ്റവും പിറകിൽ പാലക്കാടാണ്, 36.60 ശതമാനം.
നൂറിന്റെ മികവിൽ ഇവർ
സ്കൂൾ പരിക്ഷ എഴുതിയത് എ പ്ലസ്
1- പി.കെ.എം.എച്ച്.എസ്എസ്
എടരിക്കോട് - 390 - 70
2- എം.ഇ.എസ് എച്ച്.എസ്.എസ്
മമ്പാട് - 322 - 39
3- മഞ്ചേരി ജെ.എസ്.ആർ ഫോർ
ഗേൾസ് - 128 - 25
4- വാഴക്കാട് ടെക്നിക്കൽ സ്കൂൾ - 26 - 1
5- നിലമ്പൂർ ലിറ്റിൽ ഫ്ലവർ - 32 - 12
6- ഐഡിയൽ ഇംഗ്ലീഷ് എച്ച്.
എസ്.എസ് കടകശ്ശേരി - 199 - 45
7- സി.എച്ച്.എം.എച്ച്.എസ്.എസ്
പൂക്കൊളത്തൂർ - 263 - 56
8- കെ.എച്ച്.എം.എച്ച്.എസ്.എസ്
വാളക്കുളം - 258 - 30
9- മുന്നിയൂർ എച്ച്.എസ്.എസ് - 255 - 29
10 - എ.കെ.എം.എച്ച്.എസ്.എസ്
കോട്ടൂർ - 193 - 31
11- പി.എം.എസ്.എ.വി.എച്ച്.എസ്
എസ് ചാപ്പനങ്ങാടി - 117 - 9
12 - എ.എം.എച്ച്.എസ്.എസ്
വേങ്ങൂർ - 128 - 11
13 - മഅ്ദിൻ മേൽമുറി - 83 - 3
14 - അസീസിയ സ്കൂൾ ഫോർ ഡെഫ്
പാലച്ചോട് - 10 - 0
15 - പിവീസ് എച്ച്.എസ്.എസ്
നിലമ്പൂർ - 80 - 7
16 - കാരുണ്യഭവൻ എച്ച്.എസ്.എസ്
ഫോർ ഡെഫ് - 27 - 8
17- ഐഡിയൽ ധർമ്മഗിരി
ചേലക്കാട് - 61 - 11