പെരിന്തൽമണ്ണ: എസ്.എൻ.ഡി.പി യോഗം പെരിന്തൽമണ്ണ യൂണിയൻ മുൻ സെക്രട്ടറി ചെറുകര റെയിൽവേ ഗേറ്റിന് സമീപത്തെ വട്ടമണ്ണത്തൊടി നാരായണൻ (86) നിര്യാതനായി. ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവാണ്. എസ്.ആർ.പി ജില്ലാ സെക്രട്ടറി, സംസ്ഥാന സമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
മലബാറിൽ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ വളർച്ചയിൽ മുഖ്യപങ്ക് വഹിച്ചു. ചെറുകര കിഴുങ്ങത്തോൾ ശാഖാ സ്ഥാപക സെക്രട്ടറിയാണ്. യോഗം ഡയറക്ടർ ബോർഡ് അംഗവും യൂണിയൻ കൗൺസിലറുമായിരുന്നു.
ഭാര്യ: ഭാനുമതി. മക്കൾ: വിശ്വനാഥൻ, നിർമ്മലദേവി
(റിട്ട. അദ്ധ്യാപിക), വിജയകുമാർ (റിട്ട. ഉദ്യോഗസ്ഥൻ, ബിവറേജസ് കോർപ്പറേഷൻ), ഷീല (റിട്ട. അദ്ധ്യാപിക), സുരേഷ്. മരുമക്കൾ: ധരിത്രി (ആനക്കര), മോഹനൻ (കോങ്ങാട്), ജ്യോതി ലക്ഷ്മി (ഷൊർണൂർ), വിനോദ് കുമാർ (വാടാനാകുർശ്ശി), ശാരിക (നിലമ്പൂർ). സംസ്‌കാരം വീട്ടുവളപ്പിൽ നടന്നു.