liyana
അദ്ധ്യാപകൻ മനോജിനൊപ്പം ലിയാന

കുറ്റിപ്പുറം : ശാരീരിക അവശതകളോട് പോരാടി മിന്നുംവിജയം നേടി മാറഞ്ചേരി എച്ച്.എസ്.എസിലെ പ്ലസ് ടു സയൻസ് വിദ്യാർത്ഥിനി ലിയാന. നാല് വിഷയങ്ങളിൽ എ പ്ലസും രണ്ട് വിഷയങ്ങളിൽ എ ഗ്രേഡും. നിവർന്നു നിൽക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിലും അവശത പഠനത്തെ ബാധിച്ചില്ല. എസ്. എസ്. എൽ. സിക്ക് ഒമ്പത് വിഷയങ്ങളിൽ എ പ്ലസും ഒരു വിഷയത്തിൽ എയും നേടിയിട്ടുണ്ട്. ഭിന്നശേഷി വിദ്യാർത്ഥികൾക്ക് മറ്റൊരാളുടെ സഹായത്തോടെ പരീക്ഷയെഴുതാമെങ്കിലും ലിയാന ഒറ്റയ്ക്കാണ് പരീക്ഷയെഴുതിയത്. അദ്ധ്യാപകരും. കുടുംബവും സഹപാഠികളും എക്കാലവും ലിയാനയ്ക്ക് തണലായി ഒപ്പമുണ്ടായിരുന്നു. ഡോക്ടറാവുകയാണ് ലിയാനയുടെ ലക്ഷ്യം. ഇതിനായി സെപ്തംബറിൽ നടക്കുന്ന നീറ്റ് പരീക്ഷയ്ക്ക് തയാറെടുക്കുകയാണ് ലിയാന. പിതാവ് മൊയ്​തു പൊന്നാനി അർബൻ സഹകരണ ബാങ്കിൽ നിന്നും വിരമിച്ചയാളാണ്. മാതാവ് അദ്ധ്യാപികയായ ജമീല