court
അഭിഭാഷകന് കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ താല്‍കാലികമായി അടച്ച മഞ്ചേരി കോടതി.

മഞ്ചേരി: കൊണ്ടോട്ടി നഗരസഭ കൗൺസിലറായ അഭിഭാഷകന് കൊവിഡ് സ്ഥിരീകരിച്ചതോടെ മഞ്ചേരി, മലപ്പുറം കോടതികൾ താത്കാലികമായി അടച്ചു. രോഗം സ്ഥിരീകരിച്ച അഭിഭാഷകൻ പ്രാക്ടീസിനായി ഇവിടങ്ങളിലെത്തിയിരുന്നു. അഗ്നി രക്ഷാ സേനയുടെ നേതൃത്വത്തിൽ കോടതികൾ അണുവിമുക്തമാക്കി. ഒന്നാം സെഷൻസ് കോടതി, മഞ്ചേരി ഫോറസ്റ്റ് കോടതി, സബ് കോടതി, മലപ്പുറം കുടുംബ കോടതി, ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതികളിൽ അഭിഭാഷകൻ പ്രാക്ടീസ് നടത്തിയിരുന്നു. സഹപ്രവർത്തകർ, കോടതിയിലുണ്ടായ പൊലീസുകാർ, പ്രോസിക്യൂട്ടർമാർ ഉൾപ്പെടെ 40ഓളം പേർ സ്വയം ക്വാറന്റൈനിൽ പോയി. കോടതിനടപടിക്രമങ്ങൾ ഓൺലൈൻ ആക്കാനുള്ള പദ്ധതിയും ആലോചനയുണ്ട്. ആന്റിജൻ പരിശോധനയുടെ ഭാഗമായി നടത്തിയ സ്രവ പരിശോധനയിൽ രോഗം സ്ഥിരീകരിച്ച അഭിഭാഷകന് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല.