തൃപ്പനച്ചി: ഒന്നേക്കാൽ ലക്ഷത്തിന്റെ ഐ ഫോൺ കുളത്തിൽ വീണപ്പോൾ മുങ്ങിയെടുത്ത് ഫയർഫോഴ്സ്. തയ്യിൽ വീട്ടിൽ മുഹമ്മദ് ഷിബിന്റെ ഫോണാണ് പുൽപ്പറ്റ പഞ്ചായത്തിൽ നാലാംവാർഡ് വാസുദേവപുരം അമ്പലത്തിനു സമീപത്തുള്ള പഞ്ചായത്തുവക കുളത്തിൽ വീണത്. നിറഞ്ഞുകിടക്കുന്ന കുളത്തിൽ തപ്പിയെങ്കിലും ആർക്കും കണ്ടെത്താനായില്ല. തുടർന്ന് മലപ്പുറം അഗ്നിരക്ഷാ നിലയത്തിൽ നിന്നും ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ കെ.എം. മുജീബ് , നിസാമുദ്ദീൻ എന്നിവർ സ്‌കൂബാ സെറ്റ് ഉപയോഗിച്ച് മുങ്ങിയെടുത്ത് ഉടമസ്ഥനെ ഏല്പിച്ചു.