മലപ്പുറം: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തിരൂരങ്ങാടി വെള്ളിലക്കാട് സ്വദേശി കല്ലുങ്ങലകത്ത് അബ്ദുൾ ഖാദർ (71) മരിച്ചു. അബ്ദുൾ ഖാദറിന് കൊവിഡ് ബാധിച്ചതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. ഭാര്യ: സഫിയ്യ. മക്കൾ: ഷബീർ, സാദിഖ്, ഷഫീഖ്, ഷിഫ, ഷാക്കിറ. മരുമക്കൾ: ഒ.കെ. ജാഫർ, സയ്യിദ് ഷാഹുൽ ഹമീദ് ജിഫ്രി (കൊടിഞ്ഞി ), ഷബീബ, നാജിയ, നസ്റീന
ഇരിങ്ങാലക്കുട: കൊവിഡ് ചികിത്സയിലായിരുന്ന ഇരിങ്ങാലക്കുട കൂത്തുപറമ്പ് പള്ളൻ വീട്ടിൽ വർഗീസ് പള്ളൻ (72) മരിച്ചു. റിട്ട. കെ.എസ്.ഇ ജീവനക്കാരനായിരുന്ന ഇയാൾ ഇരിങ്ങാലക്കുടയിൽ കൊറിയർ സ്ഥാപനം നടത്തി വരികയായിരുന്നു. ഭാര്യ : ആനി. മക്കൾ : സജോ, ജോസി. മരുമകൻ : ആന്റണി.