പരപ്പനങ്ങാടി: വിൽപ്പനയ്ക്കായി സൂക്ഷിച്ച 61കുപ്പി മദ്യവും പരപ്പനങ്ങാടി എക്‌സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസർ ഹരികുമാറിന്റെ നേതൃത്വത്തിൽ വേങ്ങര പുത്തൻപറമ്പ് വച്ച് പിടിച്ചെടുത്തു. കക്കയം കാട്ടിൽ മുഹമ്മദ് റാഫിയുടെ ക്വാട്ടേഴ്സിൽ സൂക്ഷിച്ച വാഹനത്തിൽ നിന്നുമാണ് 61 കുപ്പികളിൽ സൂക്ഷിച്ച മദ്യം പിടിച്ചെടുത്തത്.സമ്പൂർണ ലോക്ക് ഡൗൺ മുന്നിൽകണ്ട് വൻതോതിൽ മദ്യം ശേഖരിച്ചു വച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് മദ്യം പിടിച്ചത്.പ്രതി മുമ്പും അബ്കാരി കേസിൽ പ്രതിയാണ്.ഗ്യാസ് സിലിണ്ടർ തുരന്ന് അതിനുള്ളിൽ ഒളിപ്പിച്ച നിലയിലും മദ്യം ലഭിച്ചു. പ്രതി സ്ഥലത്തില്ലാത്തതിനാൽ അറസ്റ്റ് ചെയ്തിട്ടില്ല. പാർട്ടിയിൽ പ്രവീന്റീവ് ഓഫീസർ (ഏ) പ്രദീപ് കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ നിതിൻ, സുഭാഷ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ലിഷ, ഡ്രൈവർ വിനോദ് കുമാർ എന്നിവർ പങ്കെടുത്തു..