cccc
ബൈക്കിൽ കണ്ടെത്തിയ പാമ്പ്

നിലമ്പൂർ: ബൈക്കിൽ ഉടമ അറിയാതെ വിഷപ്പാമ്പിന് ഒന്നര മണിക്കൂർ സുഖയാത്ര. ചന്തക്കുന്ന് ബംഗ്ലാവ് കുന്നിലെ ഫൈസലിന്റെ ബൈക്കിൽ ഒളിച്ചിരുന്നാണ് പാമ്പ് സുഖയാത്ര നടത്തിയത്. ചന്തക്കുന്ന്, കൂറ്റമ്പാറ എന്നിവിടങ്ങളിലേക്കുള്ള അത്യാവശ്യ യാത്രയ്ക്ക് ശേഷം ചന്തക്കുന്നിൽ ബൈക്ക് നിറുത്തി പച്ചക്കറിയും വാങ്ങി ബൈക്ക് സ്റ്റാർട്ട് ചെയ്യാൻ താഴത്തെ സ്വിച്ചിൽ താക്കോൽ ഇട്ടപ്പോഴാണ് തലപുറത്തേക്കിട്ട് പുറംകാഴ്ച കാണുന്ന പാമ്പ് ഫൈസലിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഒരു മീറ്ററോളം നീളമുള്ള അണലി വർഗ്ഗത്തിൽപ്പെട്ട വിഷപ്പാമ്പിനെ ബംഗ്ലാവ് കുന്നിലെ കാട്ടിൽവിട്ടു.
കണ്ടെയ്ൻമെന്റ് സോണായതിനാൽ വീട്ടുമുറ്റത്ത് നിറുത്തിയിട്ടിരുന്ന ബൈക്ക് രണ്ടുദിവസമായി എടുത്തിട്ടില്ലായിരുന്നു. ഈ സമയത്താവും പാമ്പ് ബൈക്കിൽ കയറികൂടിയതെന്നാണ് കരുതുന്നത്.