ചെലത് റെഡ്യാവും. ചെലത് റെഡ്യാവൂല. ഇൻറത് റെഡ്യായീല, ഇൻറത് വേറെ മോഡലാ വന്നത്. അങ്ങനായാൽ ഞമ്മക്കൊരു കൊയാപ്പീല്ല്യ' മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരി കുഴിഞ്ഞോളം സ്വദേശിയായ നാലാം ക്ലാസുകാരൻ മുഹമ്മദ് ഫായിസിന്റെ വാക്കുകൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.നിഷ്കളങ്കമായ ഫായിസിന്റെ വാക്കുകൾ മലയാളികൾ ഏറ്റെടുത്തപ്പോൾ അത് റോയൽറ്റി നൽകി മിൽമ ഏറ്റെടുത്തു .പതിനായിരം രൂപയും ആൻഡ്രോയ്ഡ് ടിവിയും മിൽമ പ്രൊഡക്ടുകളുമാണ് മിൽമ റോയൽറ്റിയായി നൽകിയത്. ഉടൻ തന്നെ ഫായിസ് ആ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.
വീഡിയോ അഭിജിത്ത് രവി