വളാഞ്ചേരി: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്നാം ഘട്ടത്തിൽ കോട്ടയ്ക്കൽ നിയോജക മണ്ഡലത്തിലെ അഞ്ച് റോഡുകൾക്ക് കൂടി 1.5 കോടി രൂപ അനുവദിച്ചതായി പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു.
പദ്ധതിയുടെ ആദ്യ രണ്ട് ഘട്ടങ്ങളിലായി 34 റോഡുകളുടെ നവീകരണത്തിന് പദ്ധതിയിൽ ഉൾപ്പെടുത്തി ആറു കോടി രൂപ അനുവദിച്ചിരുന്നു. ഇവയുടെ ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്.
കൊടുമുടി പുറമണ്ണൂർ മജ്ലിസ് അത്തിപ്പറ്റ റോഡ് -50 ലക്ഷം
(ഇരിമ്പിളിയം എടയൂർ പഞ്ചായത്ത് ), കാവുംപുറം ബ്ലോക്ക് ഓഫീസ് കാടാമ്പുഴ റോഡ് (മാറാക്കര എടയൂർ പഞ്ചായത്ത്, വളാഞ്ചേരി നഗരസഭ) 50 ലക്ഷം,
ചെങ്ങനക്കടവ് റെയിൽവേ ലൈൻ റോഡ് (കുറ്റിപ്പുറം പഞ്ചായത്ത്) 15 ലക്ഷം,
ആലിൻചുവട് വെണ്ടല്ലൂർ റോഡ് പുനരുദ്ധാരണം (വളാഞ്ചേരി നഗരസഭ) 15 ലക്ഷം , ചെറുനിരപ്പ് പൂവിൻ ഭഗവതി ക്ഷേത്രം റോഡ് (പൊന്മള പഞ്ചായത്ത് ) 20 ലക്ഷം എന്നീ റോഡുകൾക്കാണ് പദ്ധതിയിൽ ഉൾപ്പെടുത്തി ഫണ്ടനുവദിച്ചിട്ടുള്ളത്.