prathi

താ​നൂർ: ​ അറുപതുകാരിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ ലോറിഡ്രൈവറായ യുവാവ് അറസ്റ്റിൽ. തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശി പി.ടി. ജോമോനാണ്(36) താനൂർ പൊലീസിന്റെ പിടിയിലായത്. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരൂർ ​ താനൂർ റോഡിലൂടെ ലോറിയുമായി പോകുമ്പോൾ പുലർച്ചെ 5.30ന് റോഡരികിൽ നിന്ന 60കാരിയെ കണ്ട് ലോറി നിറുത്തി മാനഭംഗപ്പെടുത്താൻ ശ്രമിച്ചെന്നാണ് പരാതി. ഇവർ എതിർത്ത് ബഹളം വച്ചതോടെ പ്രതി ലോറിയെടുത്ത് പരപ്പനങ്ങാടി ഭാഗത്തേക്ക് കടന്നു. നിരീക്ഷണ കാമറകൾ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്.
താനൂർ മുതൽ കോഴിക്കോട് വരെയും കോഴിക്കോട് മുതൽ എറണാകുളം വരെയും 150 നിരീക്ഷണ കാമറകൾ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് പരിശോധിച്ചു. 200ഓളം ലോറികൾ കേന്ദ്രീകരിച്ചും അന്വേഷണം നടന്നു. സി.ഐ പി. പ്രമോദ് ,​ താ എസ്‌ഐ നവീൻ ഷാജ്, എസ്‌.ഐ വാരിജാക്ഷൻ, എ.എസ്‌.ഐ പ്രതീഷ്, സിവിൽ പൊലീസ് ഓഫീസർമാരായ കെ. സലേഷ്, സബറുദ്ധീൻ, വിമോഷ്, പ്രിയങ്ക, മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.