madyam

പെരിന്തൽമണ്ണ: എക്‌സൈസ് റെയ്ഞ്ച് പ്രിവന്റീവ് ഓഫീസർ കെ.എം.ശിവപ്രകാശും സംഘവും നടത്തിയ റെയ്ഡിൽ നാലു ലിറ്റർ വിദേശ മദ്യം പിടികൂടി. അങ്ങാടിപ്പുറം പുത്തനങ്ങാടിയിലെ കണ്ണൻ കുളത്തിൽ അലി അബുവിനെ (59) അറസ്റ്റ് ചെയ്തു. മുമ്പും അബ്കാരി കേസിൽ പ്രതിയാണിയാൾ. സിവിൽ എക്‌സൈസ് ഓഫീസർമാരായ വിനോദ് ,റിഷാദലി, മുഹമ്മദ് നൗഫൽ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.