ചികിത്സയിൽ 283 പേർ
പാലക്കാട്: ജില്ലയിൽ തുടർച്ചയായ രണ്ടാം ദിവസവും 17 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 11 പേർ രോഗമുക്തി നേടി. ആർക്കും സമ്പർക്ക രോഗബാധ ഇല്ല. നിലവിൽ ജില്ലയിൽ ചികിത്സയിലുള്ള രോഗബാധിതർ 283.
രോഗം സ്ഥിരീകരിച്ചവർ
കുവൈത്തിൽ നിന്നെത്തിയ പരുതൂർ സ്വദേശി (30), തച്ചനാട്ടുകര സ്വദേശി (47), ഡൽഹിയിൽ നിന്നുള്ള ശ്രീകൃഷ്ണപുരം സ്വദേശികളായ അച്ഛനും (56) മകളും (17), പരുതൂർ സ്വദേശി (39), ഒമാനിൽ നിന്നുള്ള തിരുമിറ്റക്കോട് സ്വദേശി (24), കിഴക്കഞ്ചേരി സ്വദേശി (39), നെല്ലായ ഇരുമ്പാലശേരി സ്വദേശി (23), തമിഴ്‌നാട്ടിൽ നിന്നെത്തിയ ശ്രീകൃഷ്ണപുരം സ്വദേശി (48), മാത്തൂർ കിഴക്കത്തറ സ്വദേശിനി (67), യു.എ.ഇയിൽ നിന്നുള്ള പേരൂർ സ്വദേശി (32), ദുബായിൽ നിന്നുള്ള എലപ്പുള്ളി സ്വദേശി (51). ഖത്തറിൽ നിന്നെത്തിയ കൊഴിഞ്ഞാമ്പാറ സ്വദേശി (58), കോങ്ങാട് സ്വദേശിനിയായ ഗർഭിണി (24), മഹാരാഷ്ട്രയിൽ നിന്നുവന്ന കാഞ്ഞിരപ്പുഴ സ്വദേശിനി (27), സൗദിയിൽ നിന്നെത്തിയ കുമരംപുത്തൂർ സ്വദേശി (49), പുതുപ്പരിയാരം സ്വദേശി (29).