പാലക്കാട്: ജില്ലയിൽ ഇന്നലെ 14 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ രണ്ടുപേർ വീതം കളമശ്ശേരി മെഡിക്കൽ കോളേജിലും കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സയിലാണ്. കൂടാതെ 68പേർ ഇന്നലെ രോഗമുക്തരായെന്നും അധികൃതർ അറിയിച്ചു. ഇതോടെ രണ്ടുദിവസത്തിൽ മാത്രം രോഗമുക്തിനേടിയവരുടെ എണ്ണം 121 ആയി.
191 പേർ ചികിത്സയിൽ
ജില്ലയിൽ 191 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇന്നലെ മാത്രം 12 പേരെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 20704 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചതിൽ 18619 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. 558 പേർക്ക് പോസിറ്റീവായതായി അധികൃതർ പറഞ്ഞു. ഇനി 2085 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.
ഇതുവരെ 62075 പേരാണ് നിരീക്ഷണ കാലാവധി പൂർത്തിയാക്കിയത്. ഇതിൽ ഇന്നലെ മാത്രം 1097 പേർ ക്വാറന്റൈൻ പൂർത്തിയാക്കി. നിലവിൽ 11271 പേർ ജില്ലയിൽ വീട്ടിൽ നിരീക്ഷണത്തിൽ തുടരുന്നു. സെന്റിനെന്റൽ സർവൈലൻസ് പ്രകാരം 3327 സാമ്പിളുകളും ഓഗ്മെന്റഡ് സർവൈലൻസ് പ്രകാരം ഇതുവരെ 195 സാമ്പിളുകളാണ് പരിശോധിച്ചത്.
രോഗം സ്ഥിരീകരിച്ചവർ
യു.എ.ഇയിൽ നിന്നുംവന്ന നാഗലശ്ശേരി സ്വദേശി (21), ദുബായിൽ നിന്നെത്തിയ തിരുമിറ്റക്കോട് സ്വദേശി (38) ഇരുവരും കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ദുബായിൽ നിന്നുവന്ന എലപ്പുള്ളി സ്വദേശി (46), കുവൈറ്റിൽ നിന്നെത്തിയ പട്ടഞ്ചേരി സ്വദേശി (25), സൗദിയിൽ നിന്നും വന്ന കാരാകുറുശ്ശി സ്വദേശി (33), പെരിമ്പടാരി സ്വദേശി(32), കുഴൽമന്ദം സ്വദേശി (28), മണപ്പുള്ളിക്കാവ് സ്വദേശി (51),
ആലത്തൂർ സ്വദേശി (45), പഴയ ലക്കിടി സ്വദേശി (30).ഇദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഖത്തറിൽ നിന്നും വന്ന കുഴൽമന്ദം സ്വദേശി (45), കാരാകുറുശ്ശി സ്വദേശി (37) ഇദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
സമ്പർക്കം -2
തച്ചനാട്ടുകര സ്വദേശികളായ രണ്ടുപേർ സ്വദേശി (32, 52 സ്ത്രീകൾ). സൗദിയിൽ നിന്നും വന്ന് ജൂൺ 24ന് രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ സഹോദരിയും മാതാവും ആണ് ഇവർ.