water
നടമാളിക- അരകുറുശി റോഡിലെ വെള്ളക്കെട്ട്

മണ്ണാർക്കാട്: 'നീന്തലറിയാത്തവർ സൂക്ഷിക്കുക' എന്ന ബോർഡ് വയക്കേണ്ട സാഹചര്യമാണ് നടമാളിക അരകുറശി റോഡിൽ. ദിവസേന നൂറ് കണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന നഗരത്തിലെ പ്രധാന റോഡായ ഇവിടെ വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്.
അടുത്തിടെ കോൺക്രീറ്റ് ചെയ്ത് നവീകരിച്ച റോഡിലാണ് ഈ ദുരവസ്ഥ. നിർമ്മാണച്ചെലവ് വർദ്ധിച്ചതിനാൽ മുഴുവൻ ഭാഗവും കോൺക്രീറ്റിംഗ് പൂർത്തിയാക്കിയിരുന്നില്ല. ഇതുമൂലം കോൺക്രീറ്റ് ചെയ്ത ഭാഗവും പഴയ റോഡും ചേരുന്നിടത്ത് വലിയ ഉയര വ്യത്യാസമുള്ളതാണ് വെള്ളം കെട്ടി നിൽക്കാനിടയായത്.
വെള്ളം ഒഴുകിപ്പോകുന്നതിനുള്ള ഒരു മാർഗവും ഇവിടെയില്ല. ഇരുചക്ര കാൽനട യാത്രികരാണ് ഏറെ ബുദ്ധിമുട്ടുന്നത്. റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രതിഷേധമുയർത്താനുള്ള നീക്കത്തിലാണ് പരിസരവാസികൾ.