covid
.

പാലക്കാട്: ജില്ലയിൽ 13കാരി ഉൾപ്പെടെ 29 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഒരാൾ എറണാകുളത്തും ഏഴുപേർ മഞ്ചേരിയിലും ചികിത്സയിലാണ്. ഏഴുപേർ രോഗമുക്തരായി. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 188 ആയി.

ജില്ലക്കാരായ പത്തുപേര് മഞ്ചേരിയിലും അഞ്ചുപേർ എറണാകുളത്തും രണ്ടുപേർ കോഴിക്കോടും ഒരാൾ കണ്ണൂരും ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

യു.എ.ഇ (8)​: പട്ടാമ്പി സ്വദേശി (24, പുരുഷൻ), വണ്ടാഴി സ്വദേശി (25, പുരുഷൻ), അയിലൂർ സ്വദേശി (26, പുരുഷൻ), വടക്കഞ്ചേരി സ്വദേശി (23, സ്ത്രീ),

രണ്ട് കടമ്പഴിപ്പുറം സ്വദേശികൾ (34, 46- പുരുഷന്മാർ), അയിലൂർ സ്വദേശി (33, പുരുഷൻ), മരുത റോഡ് സ്വദേശി (28, പുരുഷൻ).

സൗദി (5): മുണ്ടൂർ സ്വദേശി (59, പുരുഷൻ) എറണാകുളത്ത് ചികിത്സയിൽ. തിരുമിറ്റക്കോട് സ്വദേശി (46,​ പുരുഷൻ),​ തൃക്കടീരി സ്വദേശി (29,​ പുരുഷൻ),​

വിളയൂർ സ്വദേശി (25,​ പുരുഷൻ),​ ചിറ്റിലഞ്ചേരി സ്വദേശി (27,​ പുരുഷൻ). ഇവർ മഞ്ചേരി മെഡിക്കൽ കോളേജിൽ.

ഖത്തർ (4)​: വാണിയംകുളം സ്വദേശി (30, പുരുഷൻ), തച്ചമ്പാറ സ്വദേശി (25, പുരുഷൻ), വല്ലപ്പുഴ സ്വദേശി (25, പുരുഷൻ), കരിമ്പ സ്വദേശി (40, പുരുഷൻ). തച്ചമ്പാറ, വല്ലപ്പുഴ, കരിമ്പ സ്വദേശികൾ മഞ്ചേരിയിൽ ചികിത്സയിലാണ്.

കുവൈത്ത് (2): കിഴക്കഞ്ചേരി സ്വദേശി (47, പുരുഷൻ), വെള്ളിനേഴി സ്വദേശി (37, പുരുഷൻ).

ഒമാൻ (1)​: കഞ്ചിക്കോട് സ്വദേശി (49, പുരുഷൻ).

ഡൽഹി (4)​: പുതുപ്പരിയാരം സ്വദേശികളായ അച്ഛനും (42) അമ്മയും (38) മകളും (13), കിഴക്കഞ്ചേരി സ്വദേശി (31, പുരുഷൻ).

തമിഴ്നാട് (3): നെല്ലായ സ്വദേശി (55, പുരുഷൻ), വെള്ളിനേഴി സ്വദേശി (40, പുരുഷൻ), കടമ്പഴിപ്പുറം സ്വദേശി (49,​ പുരുഷൻ).

കർണാടക (2): കിഴക്കഞ്ചേരി സ്വദേശി (23, പുരുഷൻ), വടക്കഞ്ചേരി സ്വദേശി (32, പുരുഷൻ).