ksrtc-
.

സർവീസിന് ചുരുങ്ങിയത് 40 യാത്രക്കാർ

പാലക്കാട്: കൊവിഡ് വ്യാപനത്തെ തുടർന്ന് വരുമാനം കുറഞ്ഞതോടെ ജില്ലയിൽ ബസ് ഓൺ ഡിമാന്റ് പദ്ധതി ആരംഭിക്കാൻ കെ.എസ്.ആർ.ടി.സി.

ഒരു പ്രദേശത്തേക്ക് സ്ഥിരമായി യാത്ര ചെയ്യുന്ന ആളുകൾക്കായി അവരുടെ സമയത്ത് സർവീസ് നടത്തുന്ന രീതിയിലാണ് പദ്ധതി. ഇവർക്കായി മടക്ക സർവീസും നടത്തും. മിനിമം 40 യാത്രക്കാരെങ്കിലും വേണം.

പദ്ധതി ഇങ്ങനെ

സർക്കാർ ജീവനക്കാർക്കും വിവിധ കമ്പനി ജോലിക്കാർക്കും ഉപകാരപ്രദം.

നെയ്യാറ്റിൻകരയിലും നെടുമങ്ങാട്ടും വിജയിച്ച പദ്ധതിയാണിവിടെ പരീക്ഷിക്കുന്നത്.

സർവീസ് വേണ്ടവർക്ക് ജില്ലയിലെ ഡിപ്പോകളിൽ വിളിച്ചറിയിക്കാം.

പ്രത്യേക നിരക്കാണീടാക്കുക. ഇതിന് പ്രത്യേക ട്രാവൽ കാർഡും നൽകും.

സർവീസുകൾക്ക് അപകട ഇൻഷുറൻസ് പരിരക്ഷയുണ്ട്.

ചികിത്സയ്ക്ക് മൂന്നുലക്ഷവും മരണപ്പെട്ടാൽ കുടുംബത്തിന് പത്തുലക്ഷവും.

ആദ്യഘട്ടം

പാലക്കാട് നിന്ന് തൃശൂർ കാർഷിക സർവകലാശാല, മണ്ണുത്തി വെറ്ററിനറി കോളേജ് എന്നിവിടങ്ങളിലേക്കാണ് ആദ്യഘട്ടം. നിലവിൽ ഇവിടേക്ക് 45 യാത്രക്കാർ ഉള്ളതിനാൽ സർവീസ് ഈയാഴ്ച തന്നെ തുടങ്ങും. യാത്രക്കാരുടെ ആവശ്യമനുസരിച്ച് കഞ്ചിക്കോട്, വാളയാർ വ്യവസായ മേഖലകളിലേക്കും സർവീസ് നടത്തും.

-ടി.എ.ഉബൈദ്, ഡി.ടി.ഒ.

സർവീസിന് വിളിക്കാം


പ്രത്യേക സർവീസ് ആവശ്യമുള്ളവർ ജില്ലയിലെ ഡിപ്പോകളിൽ വിളിച്ചറിയിക്കണം. എവിടെ നിന്ന് എവിടേക്കാണ് സർവീസ്, എത്ര പേരുണ്ടാകും എന്നീ വിവരം കൃത്യമായി നൽകണം.

പാലക്കാട്: 9495099910, 8943489389.

വടക്കഞ്ചേരി: 9562037804.

മണ്ണാർക്കാട്: 9447996325.

ചിറ്റൂർ: 9562578434.