driving
.

പാലക്കാട്: കൊവിഡ് വ്യാപന പഞ്ചാത്തലത്തിൽ ഡ്രൈവിംഗ് ലേണേഴ്‌സ് ടെസ്റ്റ് ഓൺലൈൻ വഴി ആരംഭിച്ചു. തിങ്കളാഴ്ച തുടങ്ങുമെന്ന് പ്രഖ്യാപിച്ച പരീക്ഷയാണ് ഒരു ദിവസം വൈകി ഇന്നലെ ആരംഭിച്ചത്. നടത്തിപ്പുമായി ബന്ധപ്പെട്ട നിർദേശം വരാൻ താമസിച്ചതാണ് കാരണം. കൊവിഡ് മൂലം ആളുകൾക്ക് നേരിട്ട് ഹാജരാകാൻ പറ്റാത്തതിനാലാണ് ഓൺലൈൻ പരീക്ഷ.

നടത്തിപ്പ് ഇങ്ങനെ

പരിവാഹൻ വെബ്‌ സൈറ്റിലെ സാരഥിയിലാണ് ഇതിനുള്ള ക്രമീകരണം.

വൈകിട്ട് ആറ് മുതലാണ് പരീക്ഷ. ഒരേസമയം 60 പേർക്ക് പങ്കെടുക്കാം.

അപേക്ഷ നൽകുന്നവർക്ക് പ്രത്യേകം ലോഗിൻ ഐ.ഡിയും പാസ്‌വേഡും നൽകും.

സ്മാർട്ട് ഫോൺ, കമ്പ്യൂട്ടർ, ടാബ് മുഖേന വീട്ടിലിരുന്ന് പരീക്ഷയെഴുതാം.

അപേക്ഷകർക്ക് സൗകര്യപ്രദമായ തീയതി തിരഞ്ഞെടുക്കാം.

അരമണിക്കൂറിനകം 50 ചോദ്യങ്ങളിൽ 30 ശരിയുത്തരം നൽകിയാൽ വിജയിക്കും.

പാസായവർക്ക് ലേണേഴ്‌സ് ലൈസൻസ് ഡൗൺലോഡ് ചെയ്യാം.


ലഭിക്കുന്ന ലോഗിൻ ഐ.ഡിയും പാസ്‌വേഡും അപേക്ഷകന് കൈമാറ്റം ചെയ്യരുത്. ഡ്രൈവിംഗ് സ്കൂളുകളുടെയോ മറ്റാരുടെയെങ്കിലുമോ സഹായത്തോടെ പരീക്ഷ എഴുതരുത്. ക്രമക്കേേട് കണ്ടെത്തിയാൽ അപേക്ഷകനെ അയോഗ്യനാക്കും.

-ശശികുമാർ, ആർ.ടി.ഒ