പാലക്കാട്: ജില്ലയിൽ 13കാരന് ഉൾപ്പെടെ 29 പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 23 പേർ രോഗമുക്തരായി. ചികിത്സയിലുള്ളവരുടെ എണ്ണം 176. കൊഴിഞ്ഞാമ്പാറ സ്വദേശിക്കാണ് (62) സമ്പർക്കത്തിലൂടെ രോഗം. ഖത്തറിൽ നിന്നുവന്ന ഭാര്യക്ക് ജൂലായ് ഒന്നിന് രോഗം സ്ഥിരീകരിച്ചിരുന്നു.
ഇന്നലെ മാത്രം 23 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 22,957 സാമ്പിൾ പരിശോധിച്ചതിൽ 20,373ൽ 653 പേർക്ക് പോസിറ്റീവാണ്. ഇന്നലെ 514 ഫലം ലഭിച്ചു. പുതുതായി 377 സാമ്പിളയച്ചു. ഇതുവരെ 472 പേർ രോഗമുക്തി നേടി. 65,458 പേർ നിരീക്ഷണ കാലാവധി പൂർത്തിയാക്കി. ഇന്നലെ മാത്രം 791 പേർ ക്വാറന്റൈൻ പൂർത്തിയാക്കി. 12,078 പേർ വീടുകളിൽ നിരീക്ഷണത്തിലുണ്ട്.
ഇന്നലെ രോഗം സ്ഥിരീകരിച്ചത്
തമിഴ്‌നാട് (4): അകത്തേത്തറ സ്വദേശി (26), പുതുക്കോട് സ്വദേശി (26), പാറശേരി സ്വദേശി (48), എലപ്പുള്ളി സ്വദേശി (47).
ഒമാൻ (1): മഞ്ഞളൂർ സ്വദേശിനി (40).
ഖത്തർ (3) പെരുമാട്ടി സ്വദേശി (29), എടത്തനാട്ടുകര സ്വദേശി (31), കരിമ്പുഴ സ്വദേശി (25).
യു.എ.ഇ (9): ചെർപ്പുളശേരി സ്വദേശി (42), ചെർപ്പുളശേരി സ്വദേശി (50), ചെർപ്പുളശേരി സ്വദേശി (38), ചന്ദ്രനഗർ സ്വദേശി (43), കുഴൽമന്ദം സ്വദേശി (35), തോണിപ്പാടം സ്വദേശി (36), തൃക്കടീരി സ്വദേശി (34), പെരുമുടിയൂർ സ്വദേശി (38), വല്ലപ്പുഴ സ്വദേശിയായ ഗർഭിണി (24).
സൗദി (5): ഒലവക്കോട് സ്വദേശി (13), മുളയങ്കാവ് സ്വദേശി (25), ചെർപ്പുളശേരി സ്വദേശി (38), ചളവറ സ്വദേശി (37), പരുതൂർ സ്വദേശി (58).
കർണാടക (2): തത്തമംഗലം സ്വദേശി (50), മുതുതല സ്വദേശി (33).
ഡൽഹി (1): ചെർപ്പുളശേരി സ്വദേശി (30).
ഹൈദരാബാദ് (1): വടക്കഞ്ചേരി സ്വദേശി (26).
കുവൈത്ത് (2): കോങ്ങാട് സ്വദേശി (27), ചെറായി സ്വദേശി (43).