police
നെന്മാറ സ്റ്റേഷനിൽ ഓൺലൈനായി പരാതികൾ സ്വീകരിക്കുന്നു

നെന്മാറ: പരാതി നൽകാനും വിവരങ്ങളറിയാനും ഇനി സ്റ്റേഷനിൽ പോകേണ്ട. സ്മാർട്ടായ നെന്മാറ പൊലീസിന്റെ 04923243399 എന്ന നമ്പറിലേക്ക് വാട്ട്‌സ് ആപ്പ് ചെയ്താൽ മാത്രം മതി.

'ഹലോ 19" സംരംഭത്തിന്റെ ഭാഗമായാണ് പൊലീസ് കൊറോണ വ്യാപന പശ്ചാത്തലത്തിൽ കടലാസ് രഹിതമായും സമ്പർക്കം ഒഴിവാക്കുന്നതിനായും ഓൺലൈൻ സംവിധാനത്തിലേക്ക് മാറിയത്. ലാന്റ് നമ്പറിലേക്കോ, നെന്മാറ പൊലീസ് സ്‌റ്റേഷൻ എന്ന ഫേസ്ബുക്ക് പേജ് മുഖേനയോ പരാതി നൽകാം. പദ്ധതി കെ.ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.ഐ എ.ദീപകുമാർ, ജൂനിയർ സബ് ഇൻസ്‌പെക്ടർ ജൈസൻ, ടി.പി.നാരായണൻ സംബന്ധിച്ചു.

സ്മാർട്ട് @ 24X7

24 മണിക്കൂറും പരാതി സ്വീകരിക്കുന്നതിനും നിരീക്ഷിക്കുന്നതിനും കൃത്യമായി മറുപടി നൽകുന്നതിനുമുള്ള സംവിധാനമൊരുക്കി.

നിയമവിരുദ്ധ പ്രവർത്തനം ശ്രദ്ധയിൽപ്പെട്ടാൽ ഫോട്ടോ- വീഡിയോ എടുത്ത് വാട്ട്‌സ് ആപ്പ് ചെയ്താലും നടപടി സ്വീകരിക്കും.

സ്റ്റേഷൻ ഹൗസ് ഓഫീസറുമായി പരാതിക്കാർക്ക് നേരിട്ട് വാട്ട്‌സ് ആപ്പ് മുഖേന വീഡിയോ കാൾ ചെയ്യാം.

അന്തർജില്ലാ പാസ്, ക്വാറന്റെൻ സംബന്ധിച്ച വിവരമുൾപ്പെടെയുള്ള സേവനവും ലഭ്യം.

പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിനും മറ്റു വാട്ട്‌സ് ആപ്പ് മുഖേന അപേക്ഷിക്കാം.

ജനമൈത്രി പൊലീസിന്റെ ഭാഗാമയി സൗജന്യ ഓൺലൈൻ ക്ലാസും ആരംഭിക്കും.