പാലക്കാട്: കർഷക സംഘം മുഖേന ലഭിക്കുന്ന കിടാരികളെ വളർത്തുന്നതിന് മുന്നോടിയായി ക്ഷീരവകുപ്പുമായി ചേർന്ന് ജില്ലാ ജയിലിൽ തീറ്റപ്പുൽ കൃഷി ആരംഭിച്ചു. കരനെല്ല്, മില്ലറ്റ് കൃഷി എന്നിവയ്ക്ക് പുറമെയാണ് തീറ്റപ്പുല്ലും പരീക്ഷിക്കുന്നത്.
ക്ഷീരവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജെ.എസ്.ജയസുജീഷ് നടീൽ വസ്തുക്കൾ ജയിൽ സൂപ്രണ്ട് കെ.അനിൽകുമാറിന് കൈമാറി ആദ്യ നടീൽ നടത്തി. കർഷക സംഘം സെക്രട്ടറി ജോസ് മാത്യൂസ്, കെ.ജയകൃഷ്ണൻ, എം.എസ്.അഫ്‌സ, കെ.എ.ശോഭന, സുരേഷ് കുമാർ, ദിനേശ് ബാബു, മിനി, രതി സംബന്ധിച്ചു.
വെറും പുല്ലല്ല, പോഷക സമ്പന്നം
ഏറ്റവും മികച്ച സി.ഒ 5 സൂപ്പർ നേപ്പിയർ ഇനമാണ് നട്ടത്.
45 ദിവസത്തിനകം വിളവെടുക്കാം.
ഒരു കടയിൽ നിന്ന് 32-35 കിലോ ലഭിക്കും.
തരിശുഭൂമിയിലെ തീറ്റപ്പുൽ കൃഷി വഴി രണ്ടേക്കറിന് സബ്‌സിഡിയും ലഭിക്കും.
ഗിർ ഇനത്തിൽപ്പെട്ട പശുക്കിടാവിനെയും ജയിലിൽ ലഭ്യമാക്കും.