പാലക്കാട്: കള്ളുഷാപ്പുകൾ തുറന്നതിന് പിന്നാലെ ബെവ്ക്യൂ ആപ്പ് വഴി മദ്യവില്പനയും സജീവമായതോടെ ജില്ലയിൽ വാറ്റുകേസുകളുടെ എണ്ണത്തിൽ 80% കുറവുണ്ടെന്ന് എക്സൈസ് അധികൃതർ.
ലോക്ക് ഡൗൺ കാലത്ത് മലയോരം കേന്ദ്രീകരിച്ചും മറ്റും നിരവധി കേസാണ് രജിസ്റ്റർ ചെയ്തത്. കേസ് വർദ്ധിച്ച സാഹചര്യത്തിൽ എക്സൈസിന്റെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് പരിശോധനയുമുണ്ടായിരുന്നു.
സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച മാർച്ച് 24 മുതൽ ഏപ്രിൽ ഏഴുവരെ 15 ദിവസത്തിനുള്ളിൽ 1937 ലിറ്റർ വാഷും 8.5 ലിറ്റർ ചാരായവുമാണ് പിടിച്ചെടുത്തത്. ഈ കാലയളവിൽ മറ്റ് ലഹരി കേസ് കുറവായിരുന്നു. 16 കിലോ പുകയില ഉല്പന്നൾ, 117.5 ലിറ്റർ കള്ള്, നാലുലിറ്റർ വിദേശമദ്യം, ഒരു കഞ്ചാവ് ചെടി എന്നിവയും പിടികൂടി. വിവിധ കേസുകളിലായി 2000 രൂപ പിഴയീടാക്കി.
മാർച്ച് 24 മുതൽ ജൂലായ് എട്ടുവരെ പിടികൂടിയവ
ചാരായം- 248.05 ലിറ്റർ
വാഷ്- 43,371 ലിറ്റർ
കള്ള്- 22,314 ലിറ്റർ
സ്പിരിറ്റ്- 7 ലിറ്റർ
വിദേശമദ്യം- 226.65 ലിറ്റർ
കഞ്ചാവ് ചെടി- 23 എണ്ണം
കഞ്ചാവ്- 4.058 കിലോ
പുകയില ഉല്പന്നങ്ങൾ- 147.544 കിലോ
അരിഷ്ടം- 105 ലിറ്റർ
വൈൻ- 13 ലിറ്റർ
നിരോധിത മരുന്നുകൾ- 12 ഗ്രാം
ആകെ അബ്കാരി കേസ്- 535
എൻ.ഡി.പി.എസ് കേസ്- 33
ആകെ പിഴ- 46800
കൂടുതൽ കേസ് ആലത്തൂരിൽ
ആലത്തൂർ മേഖല കേന്ദ്രീകരിച്ചാണ് ലോക്ക് ഡൗണിൽ വാറ്റുകേസ് കൂടുതൽ രജിസ്റ്റർ ചെയ്തത്. ചെർപ്പുളശേരി, പറളി, മണ്ണാർക്കാട്, അഗളി എന്നിവിടങ്ങളിലും തൊട്ടുപിന്നിലുണ്ട്.
-എക്സൈസ് ഡിവിഷൻ ഓഫീസ് അധികൃതർ, പാലക്കാട്.