krishi
നെന്മാറയിൽ ആരംഭിച്ച പച്ചക്കറി തുരുത്ത് പദ്ധതി പച്ചക്കറി തൈനട്ട് പഞ്ചായത്ത് പ്രസിഡന്റ് കെ.പ്രേമൻ ഉദ്ഘാടനം ചെയ്യുന്നു.

നെന്മാറ: പഞ്ചായത്ത് പരിധിയിലെ 80 സർക്കാർ സ്ഥാപങ്ങളിലെ തരിശ് കിടക്കുന്ന 20 ഏക്കർ ഭൂമി പച്ചക്കറി തുരുത്ത് എന്ന ആശയത്തിലൂടെ കൃഷിക്ക് തയ്യാറായി. പോത്തുണ്ടി ജി.എൽ.പി.എസ്, നെന്മാറ പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ തൈനട്ട് പഞ്ചായത്ത് പ്രസിഡന്റ് കെ.പ്രേമൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സ്ഥിരസമിതി അദ്ധ്യക്ഷ സതി ഉണ്ണി അദ്ധ്യക്ഷയായി. കൃഷി ഓഫീസർ വി.വരുൺ, ഉഷ രവീന്ദ്രൻ, അജിത് കുമാർ, ജെയ്‌സൺ, ശശികുമാർ, റീന സുബ്രഹ്മണ്യൻ, മനോജ്, സുനിത, വിനീത് കൃഷ്ണൻ, അജ്മൽ പങ്കെടുത്തു.

പദ്ധതി ഇങ്ങനെ

155 കുടുംബശ്രീ യൂണിറ്റുകളെ പദ്ധതിയുടെ ഭാഗമാക്കും. ഉല്പാദിപ്പിക്കുന്ന പച്ചക്കറി നാട്ടുചന്ത, ഇക്കോഷോപ്പ്, ജനകീയ ഭക്ഷണശാല എന്നിവ വഴി വിൽക്കും. ഒരു സെന്റ് മുതൽ 50 സെന്റ് വരെയുള്ള മൈക്രോ യൂണിറ്റുകളായാണ് തിരഞ്ഞെടുക്കുക. ഇതിലൂടെ പഞ്ചായത്തിലെ 20 വാർഡും ഹരിത വാർഡായി മാറും. തൊഴിലുറപ്പ് പദ്ധതിയും കൃഷിക്കായി ഉപയോഗിക്കും. 52,​500 പച്ചക്കറി തൈകൾ വിതരണം ചെയ്യും.