പാലക്കാട്: ജില്ലയിൽ അഞ്ച് വയസുകാരി ഉൾപ്പെടെ 48 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധിതർ കൂടുതലും യു.എ.ഇയിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയവരാണ്. ഏഴുപേർ രോഗമുക്തരായി. ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 285 ആയി. ഒരാഴ്ചയ്ക്കിടെ 246 പേർക്ക് രോഗം സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവർ
യു.എ.ഇ (22): മണ്ണാർക്കാട് സ്വദേശി (23), പല്ലശന സ്വദേശികളായ അമ്മയും (31) മകളും (5), കാമ്പ്രത്ത് ചള്ള സ്വദേശി (27), കൊടുവായൂർ സ്വദേശി (45), വല്ലപ്പുഴ സ്വദേശികളായ ഏഴുപേർ (26, 39, 56, 27, 30, 23 പുരുഷന്മാർ, 21 സ്ത്രീ), വടകരപ്പതി കോഴിപ്പാറ സ്വദേശി (32), നെല്ലായ സ്വദേശികൾ (40, 25 പുരുഷൻ), മീനാക്ഷിപുരം സ്വദേശികളായ മൂന്നുപേർ (29 സ്ത്രീ, 34, 60 പുരുഷൻ), ദുബായിൽ നിന്നുള്ള ചിറ്റൂർ സ്വദേശി (52), ഷാർജയിൽ നിന്നുള്ള വല്ലപ്പുഴ സ്വദേശി (21), വണ്ടിത്താവളം സ്വദേശിനി (26), പല്ലശന സ്വദേശി (31).
തമിഴ്‌നാട് (7): കവളപ്പാറ സ്വദേശി (53), എലവഞ്ചേരി സ്വദേശിനിയായ ഗർഭിണി (23), കൊടുവായൂർ സ്വദേശി (37), വേലന്താവളം സ്വദേശി (50), കുത്തന്നൂർ സ്വദേശികളായ രണ്ടുപേർ (27, 23). മധുരയിൽ നിന്നുള്ള കുമരനല്ലൂർ സ്വദേശി (40).
കർണാടക (5): ചിറ്റൂർ സ്വദേശി (27), തൃക്കടീരി സ്വദേശി (54), നാഗലശേരി സ്വദേശി (32), തത്തമംഗലം സ്വദേശി (35), ബാംഗ്ലൂരിൽ നിന്നുള്ള കൊല്ലങ്കോട് സ്വദേശി (25).
സൗദി (4): നെല്ലായ സ്വദേശി (37), കാഞ്ഞിരപ്പുഴ സ്വദേശി (40), കുളപ്പുള്ളി സ്വദേശി (29), പുതുനഗരം സ്വദേശിനി (24).
ഖത്തർ (3): വടവന്നൂർ സ്വദേശി (29), മുതലമട സ്വദേശി (37), കൊല്ലങ്കോട് സ്വദേശി (24).
ഒമാൻ (3): ചിറ്റൂർ സ്വദേശി (27), പുത്തൂർ സ്വദേശി (49), നെല്ലായ സ്വദേശി (57).
ഡൽഹി (1): ശ്രീകൃഷ്ണപുരം സ്വദേശിനി (51).
യു.കെ (1): നെല്ലായ സ്വദേശി (30).
കാശ്മീർ (1): തത്തമംഗലം സ്വദേശി (41).
കുവൈറ്റ് (1): ചിറ്റൂർ സ്വദേശി (31).