covid
.

പാലക്കാട്: പല്ലശന, തച്ചമ്പാറ സ്വദേശികളായ രണ്ട് പെൺകുട്ടികൾ ഉൾപ്പെടെ 19 പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. 25 പേർ രോഗമുക്തരായി. രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 322 ആയി.

തമിഴ്‌നാട്ടിൽ നിന്നുവന്ന പല്ലശ്ശന സ്വദേശി (2,​ പെൺകുട്ടി). കുട്ടിയുടെ അമ്മയ്ക്കും അമ്മൂമ്മയ്ക്കും സഹോദരനും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. കുഴൽമന്ദം സ്വദേശി (36), തിരുമിറ്റക്കോട് സ്വദേശി (41). യു.എ.ഇയിൽ നിന്നുവന്ന വല്ലപ്പുഴ സ്വദേശികൾ (41, 35), മണ്ണാർക്കാട് സ്വദേശി (26), കുലുക്കല്ലൂർ സ്വദേശി (37), ഷാർജയിൽ നിന്നുവന്ന വല്ലപ്പുഴ സ്വദേശി (39), തിരുവേഗപ്പുറ സ്വദേശികൾ (34, 49). ഒമാനിൽ നിന്നെത്തിയ കരിമ്പ സ്വദേശി (22). സൗദിയിൽ നിന്നുള്ള കുലുക്കല്ലൂർ സ്വദേശി (38), തച്ചമ്പാറ സ്വദേശി (2,​ പെൺകുട്ടി). കുട്ടിയുടെ അമ്മയ്ക്കും അമ്മൂമ്മയ്ക്കും ജൂലായ് ഒമ്പതിന് രോഗം സ്ഥിരീകരിച്ചിരുന്നു. മങ്കര സ്വദേശി (26),​ ബഹറിനിൽ നിന്നുള്ള പട്ടാമ്പി സ്വദേശി (44), ഖത്തറിൽ നിന്നുവന്ന കരിമ്പുഴ സ്വദേശി (30), കർണാടകത്തിൽ നിന്നുവന്ന പുതുപ്പരിയാരം സ്വദേശി (29), മഹാരാഷ്ട്രയിൽ നിന്നെത്തിയ പട്ടഞ്ചേരി സ്വദേശി (32), യു.എസ്.എയിൽ നിന്നുള്ള എലപ്പുള്ളി സ്വദേശി (40) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.