കാഞ്ഞിരപ്പുഴ: പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്താൻ ഭരണ സമിതി തീരുമാനം. ഇന്നുമുതൽ ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ ഹോട്ടലുകളും ബേക്കറികളും ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങൾ വൈകിട്ട് ആറുവരെ മാത്രമേ പ്രവർത്തിക്കാവൂ. ഇത് ലംഘിക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കും. കൂട്ടംകൂടി നിൽക്കുന്നതനുവദിക്കില്ല. നിലവിൽ പഞ്ചായത്തിൽ മൂന്ന് കൊവിഡ് രോഗികളാണുള്ളത്. ഇവരുടെ സമ്പർക്കം വ്യാപകമായതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നിർദേശം.