പാലക്കാട്: ജില്ലയിൽ ഇന്നലെ 26 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധ. 49 പേർ രോഗമുക്തരായി. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 299 ആയി.
കോട്ടോപ്പാടം സ്വദേശിയായ 53 വയസുകാരനാണ് സമ്പർക്കത്തിലൂടെ രോഗബാധ. ഇദ്ദേഹം മണ്ണുത്തി കാർഷിക സർവകലാശാലയിൽ ജോലി ചെയ്തിരുന്ന കൊവിഡ് ബാധിതനായ ആലപ്പുഴ സ്വദേശിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടയാളാണ്.
രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
സൗദിയിൽ നിന്നുള്ള പുതുശേരി സ്വദേശി (39), ഓങ്ങല്ലൂർ സ്വദേശിയായ ഗർഭിണി (24), അലനല്ലൂർ സ്വദേശി (51). യു.എ.ഇയിൽ നിന്നുള്ള കുമരംപുത്തൂർ സ്വദേശികളായ രണ്ടുപേർ (44, 27), ഓങ്ങല്ലൂർ സ്വദേശികളായ ഏഴുപേർ (25, 31 സ്ത്രീ, 31, 33, 37, 29, 22 പുരുഷൻ), ഇതിൽ 31 വയസുകാരി ഗർഭിണിയാണ്. കൊപ്പം സ്വദേശിനി (36), നെല്ലായ സ്വദേശി (51), തെങ്കര സ്വദേശി (27), കോട്ടോപ്പാടം സ്വദേശി (22), കാഞ്ഞിരപ്പുഴ സ്വദേശി (46), കാരാകുറുശി സ്വദേശി (30), വിളയൂർ സ്വദേശി (42), ചാലിശേരി സ്വദേശി (28), പട്ടഞ്ചേരി സ്വദേശി (27). കർണാടകത്തിൽ നിന്നെത്തിയ കാരാകുറുശി സ്വദേശി (49), കണ്ണിയംപുറം സ്വദേശി (23). ഒമാനിൽ നിന്നുള്ള കുമരംപുത്തൂർ സ്വദേശി (46), കുവൈറ്റിൽ നിന്നെത്തിയ തിരുവേഗപ്പുറ സ്വദേശി (42) എന്നിവർക്കാണ് രോഗം.
അന്യസംസ്ഥാന തൊഴിലാളികളുടെ ഫലം നെഗറ്റീവ്
ജൂലായ് ഒമ്പതിന് രോഗം സ്ഥിരീകരിച്ച എലപ്പുള്ളി ലേബർ ക്യാമ്പിലെ 11 അന്യസംസ്ഥാന തൊഴിലാളികളുടെയും സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട ആറുപേർ ഉൾപ്പെടെ 14 പേരുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. ഇതിൽ ഏഴുപേരുടെ ഫലം നെഗറ്റീവായി. ബാക്കി ഫലം വരാനുണ്ട്. ജാർഖണ്ഡിൽ നിന്നെത്തിയവരാണ് ഇവിടെയുള്ളത്.
പെരുമാട്ടി ക്യാമ്പിലെ രോഗം സ്ഥിരീകരിച്ച അന്യസംസ്ഥാന തൊഴിലാളികളുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 35 പേരുടെ ഫലവും നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എട്ടുപേരുടെ ഫലം വരാനുണ്ട്.
ബ്രോക്കേഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിൽ ഒറീസയിൽ നിന്ന് ജോലിക്ക് വന്ന 13 തൊഴിലാളികളിൽ പത്തുപേരുടെ ഫലവും നെഗറ്റീവായി.