keam-exam
.

പാലക്കാട്: ഇന്ന് നടക്കുന്ന കീം എൻട്രൻസ് പരീക്ഷ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കനത്ത ജാഗ്രതയോടും സുരക്ഷയോടും നടക്കും. ഇതിനുള്ള ഒരുക്കങ്ങളെല്ലാം കഴിഞ്ഞ ദിവസം തന്നെ പൂർത്തിയായിരുന്നു. പരീക്ഷ ഹാളുകൾ അണുവിമുക്തമാക്കുകയും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമുള്ള മാർഗനിർദേശങ്ങളും പ്രാഥമിക സൗകര്യങ്ങളും പരീക്ഷാ കേന്ദ്രങ്ങളിൽ ഒരുക്കുകയും ചെയ്തു.

വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ശാരീരിക അകലം പാലിക്കുക.
മൂക്ക്, വായ്, കണ്ണ് എന്നിവ സ്പർശിക്കരുത്.

ഹാളിന് മുന്നിലോ സ്‌കൂൾ പരിസരത്തോ കൂട്ടം കൂടരുത്.

പേന, പെൻസിൽ, വാട്ടർ ബോട്ടിൽ തുടങ്ങിയവ കൈമാറരുത്.

മാസ്ക് നിർബന്ധമായും ധരിക്കണം.

സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുക.

ഇടയ്ക്കിടെ സാനിറ്റൈസർ ഉപയോഗിക്കുക.

കൂടെ ഒരാൾ മാത്രമേ വരാവൂ (വിദേശ-അന്യസംസ്ഥാന യാത്ര ചെയ്തവരോ രോഗലക്ഷണമുള്ളവരോ സമ്പർക്കമുള്ളവരോ ആകരുത്)​.

പനി, ചുമ, തൊണ്ടവേദന, ശ്വാസകോശ രോഗലക്ഷണമുള്ളവർ മുൻകൂട്ടി അധികൃതരെ അറിയിക്കുക.

കണ്ടെൻമെന്റ്, ഹോട്ട്സ്‌പോട്ട്‌ മേഖലകളിൽ നിന്നുള്ളവർ, രോഗികളുമായി സമ്പർക്കമുള്ളവർ, വിദേശ- അന്യസംസ്ഥാന യാത്ര ചെയ്തവരും വിവരമറിയിക്കണം.

ഭക്ഷണം വീട്ടിൽ നിന്ന് കൊണ്ടുവന്ന് സാമൂഹിക അകലം പാലിച്ചിരുന്ന് കഴിക്കണം.


രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഒരു രക്ഷകർത്താവ് മാത്രമേ കൂടെ വരാവൂ.

പരീക്ഷ കഴിഞ്ഞ ഉടനെ കുട്ടികളെ കൂട്ടിക്കൊണ്ടുപോവുക.

സ്കൂൾ പ്രവേശന കവാടത്തിലും ജംഗ്ഷനിലും കൂടി നിൽക്കരുത്.

ഭക്ഷണപദാർത്ഥം, മറ്റ് വസ്തുക്കൾ പരസ്പരം കൈമാറരുത്.

സമ്പർക്ക വിലക്കുള്ള വിദ്യാർത്ഥികളെ മറ്റുള്ളവരുമായി ഇടപഴകാനനുവദിക്കാതെ നിർദ്ദിഷ്ട കേന്ദ്രത്തിലേക്ക് കൊണ്ടുപോവുക.

വീട്ടിലെത്തിയാൽ വസ്ത്രമുടൻ ഡിറ്റർജെന്റ് ഉപയോഗിച്ച് കഴുകി വെയിലത്തുണക്കുക.

ഉണക്കിയ വസ്ത്രങ്ങൾ വീണ്ടും ഇസ്തിരിയിട്ട് ഉപയോഗിക്കുക.