ജില്ലയിൽ ആകെ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾ 10300
പാലക്കാട്: കേരള എൻജിനീയറിംഗ്, ഫാർമസി ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ ഇന്ന് നടക്കും. ഇതിന്റെ ഭാഗമായുള്ള ക്രമീകരണങ്ങളെല്ലാം പൂർത്തിയായതായി ജില്ലാ വിദ്യാഭ്യാസ അധികൃതർ അറിയിച്ചു. 14 കേന്ദ്രങ്ങളിലായി 10300 വിദ്യാർത്ഥികളാണ് ജില്ലയിൽ പരീക്ഷ എഴുതുന്നത്.
കൊവിഡ് മാനദണ്ഡങ്ങളെല്ലാം കർശനമായി പാലിച്ചാണ് പരീക്ഷ. വിദ്യാർത്ഥികൾ ഹാളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് തെർമൽ സ്‌കാനർ ഉപയോഗിച്ച് പരിശോധിക്കും. വിദ്യാർത്ഥികൾ രാവിലെ 8.30ന് കേന്ദ്രങ്ങളിൽ എത്തണം.
ജില്ലാ ഡിപ്പോയിൽ നിന്ന് എല്ലാ കേന്ദ്രങ്ങളിലേക്കും കെ.എസ്.ആർ.ടി.സി സർവീസ് ഏർപ്പെടുത്തുമെന്ന് ഡി.ടി.ഒ ടി.എ.ഉബൈദ് പറഞ്ഞു.
ക്വാറന്റീനിലുള്ളവർക്കും കണ്ടെയ്ൻമെന്റ് സോണിലുള്ളവർക്കുംലെ പ്രത്യേക സൗകര്യം എർപ്പെടുത്തി. 16 വിദ്യാർത്ഥികളാണ് ഇത്തരത്തിൽ പരീക്ഷ എഴുതുക. ഇവർക്ക് പരീക്ഷ കേന്ദ്രങ്ങളിലേക്ക് വരാനും തിരിച്ചുപോകാനും പ്രത്യേക വഴി ഉണ്ടാകും.
പ്രത്യേക ശൗചാലയങ്ങളും ഒരുക്കും. ഇത്തരം വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്ന ക്ലാസുകളിൽ ഇൻവിജിലേറ്റർമാർ പ്രവേശിക്കില്ല. പുറത്ത് നിന്ന് നിരീക്ഷിക്കും. പൊലീസ് സുരക്ഷയും ഉണ്ടാകും.
പരീക്ഷാ കേന്ദ്രങ്ങൾ
ജി.എച്ച്.എച്ച് ബിഗ് ബസാർ,
ജി.വി.എച്ച്.എസ് ചിറ്റൂർ,
എച്ച്.എസ് കണ്ണാടി,
കെ.എച്ച്.എസ് മൂത്താന്തറ,
ജി.എം.എം.ജി.എച്ച്.എസ് പാലക്കാട്,
സി.എ.എച്ച്.എസ് കുഴൽമന്ദം,
ജി.എച്ച്.എസ് കൊടുവായൂർ (2),
ജി.എ.പി.എച്ച്.എസ് എലപ്പുള്ളി,
ജി.വി.എച്ച്.എസ് കഞ്ചിക്കോട്,
ജി.എച്ച്.എസ് മലമ്പുഴ,
ജി.എച്ച്.എസ് കുമരപുരം,
ബി.ഇ.എം.എച്ച്.എസ് പാലക്കാട്,
പി.എം.ജി.എച്ച്.എസ് പാലക്കാട്.