ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 25 പേർക്ക്
പാലക്കാട്: ജില്ലയിൽ മൂന്നുകുട്ടികളുൾപ്പെടെ 25 പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. സൗദിയിൽ നിന്നെത്തിയവരാണ് രോഗബാധിതരിൽ കൂടുതലും. 72 പേർ രോഗമുക്തി നേടി. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 217.
രോഗബാധിതരുടെ വിവരങ്ങൾ
സൗദി (13): കുഴൽമന്ദം സ്വദേശി (46), തത്തമംഗലം സ്വദേശികളായ രണ്ടുപേർ (37, 34), കോട്ടോപ്പാടം സ്വദേശി (41), കുമരംപുത്തൂർ സ്വദേശികളായ ഗർഭിണിയും (27) മകനും (4), കുടുംബാംഗങ്ങളായ രണ്ടു സഹോദരന്മാരും (1, 4), ശ്രീകൃഷ്ണപുരം സ്വദേശി (33), തെങ്കര സ്വദേശികൾ (31, 32), തച്ചനാട്ടുകര സ്വദേശി (45), റിയാദിൽ നിന്നുള്ള കാഞ്ഞിരപ്പുഴ സ്വദേശി (40).
തമിഴ്‌നാട് (5): കോയമ്പത്തൂരിൽ നിന്നുള്ള പെരുവെമ്പ് സ്വദേശി (27), ചെന്നൈയിൽ നിന്നുള്ള കുമരംപുത്തൂർ സ്വദേശിയായ ഗർഭിണി (33), ശ്രീകൃഷ്ണപുരം സ്വദേശികളായ ദമ്പതികൾ (40, 47), ശ്രീകൃഷ്ണപുരം സ്വദേശി (59).
മഹാരാഷ്ട്ര (1): നെന്മാറ സ്വദേശി (29). ഹൈദരാബാദ് (1): ചിറ്റൂർ സ്വദേശി (30). ദുബായ് (1): കുമരംപുത്തൂർ സ്വദേശി (56). കുവൈത്ത് (1): കോട്ടോപ്പാടം സ്വദേശി (24). ഖത്തർ (1): ഓങ്ങല്ലൂർ സ്വദേശി (22). ബംഗാൾ (1): കാഞ്ഞിരപ്പുഴ സ്വദേശി (29). കർണാടക (1): തരൂർ സ്വദേശി (30).
ജാർഖണ്ഡിൽ നിന്നെത്തി എലപ്പുള്ളി ലേബർ ക്യാമ്പിൽ കഴിയവേ ജൂലായ് ഒമ്പതിന് രോഗം സ്ഥിരീകരിച്ച 11 തൊഴിലാളികളുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 14 പേരുടെ സാമ്പിൾ പരിശോധനയിൽ ഏഴെണ്ണം നെഗറ്റീവാണ്.