covid
.

നിരീക്ഷണത്തിൽ കഴിയവേ ആത്മഹത്യ ചെയ്ത കുനിശേരി സ്വദേശിക്കും പോസിറ്റീവ്

പാലക്കാട്: ജില്ലയിൽ നാലുവയസുകാരിയുൾപ്പെടെ 31 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. യു.എ.ഇ.യിൽ നിന്നെത്തിയവരാണ് രോഗബാധിതരിൽ കൂടുതലും. ആന്റിജൻ ടെസ്റ്റിലൂടെ നാലുപേർക്ക് രോഗം കണ്ടെത്തി. ഒരാളുടെ ഉറവിടം വ്യക്തമല്ല. സൗദിയിൽ നിന്ന് വന്ന് നിരീക്ഷണത്തിൽ കഴിയവേ 14ന് ആത്മഹത്യ ചെയ്ത കുനിശേരി സ്വദേശിക്കും (40) രോഗം സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 247 ആയി.


രോഗം സ്ഥിരീകരിച്ചവർ

യു.എ.ഇ (15): പട്ടിത്തറ സ്വദേശി (36), പട്ടാമ്പി സ്വദേശികൾ (49, 22 സ്ത്രീകൾ, 4 പെൺകുട്ടി, 62, 40 പുരുഷന്മാർ), കിഴക്കഞ്ചേരി സ്വദേശി (28), ചിറ്റിലഞ്ചേരി സ്വദേശി (30), തിരുവേഗപ്പുറ സ്വദേശി (35, 55), വിളയൂർ സ്വദേശി (47, 41), ഓങ്ങല്ലൂർ സ്വദേശി (41), കുലുക്കല്ലൂർ സ്വദേശി (24), ചാലിശേരി സ്വദേശി (29).

സൗദി (4): ഷൊർണൂർ സ്വദേശി (24), കൊപ്പം സ്വദേശി (56), മുതുതല സ്വദേശി (51), കാഞ്ഞിരപ്പുഴ സ്വദേശിനി (22,​ ആന്റിജൻ ടെസ്റ്റ്)​.

തമിഴ്‌നാട് (4): കൊപ്പം സ്വദേശി (53), മുതുതല സ്വദേശി (33), ഓങ്ങല്ലൂർ സ്വദേശി (59). നെന്മാറ സ്വദേശി (36, ആന്റിജൻ ടെസ്റ്റ്)​.

ഖത്തർ (3)​: കൊപ്പം സ്വദേശി (19), പട്ടാമ്പി സ്വദേശികൾ (34, 29).

കുവൈറ്റ് (1): പട്ടിത്തറ സ്വദേശി (29).

കർണാടക (1): പരുതൂർ സ്വദേശി (44).

ബീഹാർ (1)​: കൊഴിഞ്ഞാമ്പാറയിൽ താമസിക്കുന്ന 30കാരൻ (ആന്റിജൻ ടെസ്റ്റ്)​.

ഒരു കാരാകുറുശി സ്വദേശിക്ക് (34) ആന്റിജൻ ടെസ്റ്റിലൂടെ രോഗബാധ സ്ഥിരീകരിച്ചു. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ ജീവനക്കാരനായ ഇദ്ദേഹത്തിന്റെ ഉറവിടം വ്യക്തമല്ല.