പാലക്കാട്: കൊവിഡ് ബാധിതരായി ജില്ലയിൽ നിലവിൽ 270 പേരാണ് ചികിത്സയിലുള്ളത്. ഇന്നലെ 49 പേർക്കാണ് പാലക്കാട് രോഗബാധ സ്ഥിരീകരിച്ചത്. ശനിയാഴ്ച മാത്രം 29 പേരെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പട്ടാമ്പിയിൽ ഇന്നലെ നടത്തിയ ആന്റിജൻ ടെസ്റ്റിൽ കൂടുതൽ ആളുകൾക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ മേഖലയിൽ കൂടുതൽ ജാഗ്രത വേണമെന്ന് അധികൃതർ അറിയിച്ചു. വരുംദിവസങ്ങളിലും ഇത്തരത്തിലുള്ള പരിശോധന തുടരും. നിലനിൽ രോഗം സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പ് തയ്യാറാക്കിയാകും ഇനിയുള്ള ആന്റിജൻ ടെസ്റ്റുകൾ നടത്തുക.
ഇതുവരെ 29378 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു.
ഫലംവന്ന 26624ൽ 1028 പേർക്കാണ് പോസിറ്റീവായത്.
ഇന്നലെ ആകെ 809 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്.
പുതുതായി 576 സാമ്പിളുകൾ അയച്ചു.
ജില്ലയിൽ ഇതുവരെ 752 പേർ രോഗമുക്തി നേടി.
ഇതുവരെ 76135 പേരാണ് നിരീക്ഷണ കാലാവധി പൂർത്തിയാക്കിയത്.
ശനിയാഴ്ചമാത്രം 756 പേർ ക്വാറന്റൈൻ പൂർത്തിയാക്കി.
നിലവിൽ 11477 പേർ ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിൽ തുടരുന്നു