പട്ടാമ്പിയിൽ സമ്പർക്കം വഴി 29 പേർക്ക് കൂടി രോഗം
പാലക്കാട്: പട്ടാമ്പിയിൽ നടത്തിയ ആന്റിജൻ ടെസ്റ്റിലൂടെ തിരിച്ചറിഞ്ഞ 29 പേരും ഇതര സംസ്ഥാനങ്ങളിൽ നിന്നും വിവിധ രാജ്യങ്ങളിൽ നിന്നും വന്ന 20 പേരും ഉൾപ്പെടെ 49 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 93 പേർ രോഗമുക്തരായി. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 295 ആയി. പാലക്കാട് ജില്ലക്കാരായ രണ്ടുപേർ വീതം മലപ്പുറം, ഇടുക്കി, എറണാകുളം ജില്ലകളിലും ഒരാൾ കണ്ണൂരിലും ചികിത്സയിലുണ്ട്.
പട്ടാമ്പിയിൽ നടത്തിയ ആന്റിജൻ ടെസ്റ്റിൽ 39 പേർക്കാണ് മൊത്തം കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ ഏഴ് തൃശൂർ സ്വദേശികളും മൂന്ന് മലപ്പുറം സ്വദേശികളും ഉൾപ്പെടുന്നു.
ആറുപേർ വീതം പട്ടാമ്പി, മുതുതല സ്വദേശികളും നെല്ലായ സ്വദേശികളായ നാലുപേരും ചാലിശേരി, കപ്പൂർ, പട്ടിത്തറ, തൃത്താല സ്വദേശികളായ രണ്ടുപേർ വീതവും ചളവറ, പരുതൂർ, കൊപ്പം, തിരുമിറ്റക്കോട്, നാഗലശേരി സ്വദേശികൾ ഒരാൾ വീതവും രോഗബാധിതരിൽ ഉൾപ്പെടുന്നു.
രോഗം സ്ഥിരീകരിച്ച മറ്റുള്ളവർ
സൗദി (9): കടമ്പഴിപ്പുറം സ്വദേശി (41), പല്ലാവൂർ സ്വദേശി (51), വണ്ടാഴി സ്വദേശി (40), കോട്ടോപാടം സ്വദേശികൾ (32 ഗർഭിണി, 29 പുരുഷൻ, 3 പെൺകുട്ടി), നെന്മാറ സ്വദേശി (47), തിരുമിറ്റക്കോട് സ്വദേശി (31), തിരുവേഗപ്പുറ സ്വദേശി (28).
ഹൈദരാബാദ് (3): കടമ്പഴിപ്പുറത്തുള്ള ഒരു കുടുംബത്തിലെ അംഗങ്ങൾ (37 പുരുഷൻ, 27 സ്ത്രീ, 5 ആൺകുട്ടി).
തമിഴ്നാട് (3): പെരിങ്ങോട്ടുകുറിശി സ്വദേശികളായ അച്ഛനും (49) അമ്മയും (43) മകനും (13).
ഖത്തർ (1): ഓങ്ങല്ലൂർ സ്വദേശി (53).
യു.എ.ഇ (1): കോട്ടോപ്പാടം സ്വദേശി (33).
കുവൈത്ത് (1): പറളി സ്വദേശി (31).
ഡൽഹി (1): കുനിശേരി സ്വദേശി (33).
കർണാടക (1): പുതുപ്പരിയാരം സ്വദേശി (33 പുരുഷൻ).